കൊച്ചി: പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം യുഎസിലെ ഡാലസിൽ വച്ച് നടക്കുമെന്ന് പ്രഖ്യാപിച്ച് ഭാരവാഹികൾ. കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു പ്രഖ്യാപനം. ഓഗസ്റ്റ് 21 മുതൽ 24 വരെയുള്ള സമ്മേളനം അമേരിക്കയിലെ ടെക്സസിലുള്ള ഡാലസിൽ വച്ചായിരിക്കും നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, ജീവകാരുണ്യ പദ്ധതികൾ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നിരവധി പ്രഖ്യാപനങ്ങൾ സംഘാടകർ നടത്തി. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും 25 ആദിവാസി കുടുംബങ്ങൾക്കും ഭവനങ്ങൾ വച്ച് നടത്തുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അറിയിച്ചു.
