വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനവും ശില്പശാലയും നടത്തി

ആലുവ : വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിൽ നടന്നു. ആലുവ നഗരസഭ അധ്യക്ഷ സൈജി ജോളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ചു നാടൻ പാട്ട് കലാകാരനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഷിബു പുലർക്കാഴ്ച മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ കേരള ഫോക് ലോർ ആക്കാദമി അവാർഡ് ജേതാവും ചവിട്ടുനാടക ആശാ നുമായ റോയ് ജോർജ്ജുകുട്ടിയെ ആദരിച്ചു.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാ. ജിബിൻ.കണ്ണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ഡയറ്റ് ലക്‌ചറർ റോഷ്നി ആർ. പി., ബി പി. സി സോണിയ ആർ. എസ്, കെ പിഎസ് ടി എ പ്രതിനിധി മാർട്ടിൻ ജോസഫ്,കെ. എ. ടി എഫ് പ്രതിനിധി ഹുസൈൻ കെ. കെ, കെ എസ് ടി എഫ് പ്രതിനിധി ആശാലത ആർ, കെ എസ് ടി എഫ് പി പ്രതിനിധി സന്ദീപ് കെ എസ്, എച്ച് എസ് എസ് ടി എ പ്രതിനിധി അഭിലാഷ് എം വി, കെ. എസ്. എസ്. ടി. എഫ് പ്രതിനിധി ജോമോൻ ജോസ്, കെ എ എം എ പ്രതിനിധി സുനിത എം.ആലുവ സെന്റ് മേരീസ്‌ എച്ച് എസ് പ്രധാന അധ്യാപിക ജീബ പൗലോസ് തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കോർഡിനേറ്റർ ആൻസൻ സി. ജെ നന്ദിയുമർപ്പിച്ച് സംസാരിച്ചു.തുടർന്ന് നടന്ന ചവിട്ടുനാടക ശില്പ ശാല വിദ്യാരംഗം കലാ -സാഹിത്യ വേദി ജില്ലാ കോർഡിനേറ്ററും ചവിട്ടു നാടക കലാകാരനുമായ ആൻസൻ കുറുമ്പത്തുരുത്ത് നയിച്ചു.കുറുമ്പത്തുരുത്ത് യുവ കേരള ചവിട്ടു നാടക കലാസമിതി കാറൽമാൻ ചരിതം ചവിട്ടു നാടകം അവതരിപ്പിച്ചു.പ്രശസ്ത ഗായകനായ അൻവർ ആലുവയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.ഉപജില്ല കോർഡിനേറ്റർമാരായ സ്മിത ഗോപിനാഥ്, തസ്മിൻ ശിഹാബ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *