CJP വീണ്ടും ഇറങ്ങിയിട്ടുണ്ട്! കുറച്ചുകാലമായി എവിടെയായിരുന്നു എന്ന് ചോദിച്ചിരുന്നവർക്ക് ഇപ്പോൾ ഉത്തരം കിട്ടി. CJP തിരിച്ചെത്തിയിരിക്കുന്നു! അതും വെറുതെയല്ല — രാജ്യത്തെ രക്ഷിക്കാനുള്ള അടുത്ത മഹാദൗത്യവുമായി! ഇത്തവണ ആരാണ് വില്ലൻ? ഗ്യാനേഷ് കുമാർ! എന്താണ് പരിഹാരം? രാജി! ആഹാ… എന്തൊരു സ്ക്രിപ്റ്റ്! ഇത്രയും കാലം രാഷ്ട്രീയത്തിൽ നടന്നതൊക്കെ വെറുതെയായിരുന്നു, ഇനി CJP രംഗത്ത് ഇറങ്ങിയാൽ മാത്രം ജനാധിപത്യം രക്ഷപ്പെടും എന്ന മട്ടിലാണ് പരിപാടി. ഒരുകാലത്ത് ദിവസവും വാർത്തയിൽ കയറി നിന്നിരുന്നവർ, പതുക്കെ ആളുകൾ മറന്നുതുടങ്ങിയപ്പോൾ, “എങ്ങനെ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റാം?” എന്ന് ആലോചിച്ചിട്ട് അവസാനം കണ്ടെത്തിയ മഹത്തായ കണ്ടുപിടിത്തം — ഒരു പുതിയ രാജി ആവശ്യപ്പെടുക!
നോക്കു !അതെ നാടകം…അതേ നടന്മാർ…അതേ ഡയലോഗുകൾ…അതേ സ്റ്റൈൽ…വിഷയം ഇത്തവണ മുന്നിൽ നിൽക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ.പേര് — ഗ്യാനേഷ് കുമാർ!ആഹാ… ആഹാ…CJP വീണ്ടും ഉണർന്നിരിക്കുന്നു!കുറച്ചുകാലമായി CJPയെ ആളുകൾ ഒന്ന് മറന്നുതുടങ്ങിയിരുന്നു. ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ കത്തി നിന്നിരുന്ന പേര്. എന്ത് വിഷയം വന്നാലും CJP. എന്ത് സമരം വന്നാലും CJP. ക്യാമറ കണ്ടാൽ CJP.പക്ഷേ പിന്നെ പതുക്കെ…ശബ്ദം കുറഞ്ഞു…ചർച്ച കുറഞ്ഞു…ആളുകൾ മറന്നു തുടങ്ങി.അപ്പോഴാണ്…“ഹലോ… ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്!”എന്ന് ഓർമ്മിപ്പിക്കാൻ പുതിയൊരു വിഷയം.ഗ്യാനേഷ് കുമാർ രാജിവെക്കണം!ആഹാ… വീണ്ടും തുടങ്ങി!
ഇത്തവണ 48 മണിക്കൂർ അന്ത്യശാസനം പോലും വന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധമെന്നാണ് CJP പറയുന്നത്
ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ കോലാഹലങ്ങൾ ഉണ്ടാക്കി നടന്നിരുന്നവരാണ് ഈ കൂട്ടർ. എന്നാൽ കാലം മാറിയതറിയാതെ, ജനങ്ങൾ ഇവരുടെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞതറിയാതെ ഇവർ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ആളുകൾ പതുക്കെ ഇവരെ മറന്നുതുടങ്ങി, ഒന്നിനും കൊള്ളാത്ത തള്ളുകൾ മാത്രമാണ് ഇവരുടെ പക്കലുള്ളതെന്ന് മനസ്സിലാക്കിയതോടെ ആരും ഇവരെ സ്റെഡിക്കാത്ത (ഗൗനിക്കാത്ത) അവസ്ഥയാണ് ഇപ്പോഴുള്ളത്. ആ വെപ്രാളമാണ് ഇപ്പോൾ വീണ്ടും മൈക്കിന് മുന്നിൽ വന്നിരുന്ന് ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ വിളിച്ചുപറയാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
ബി.ജെ.പിക്ക് എതിരെ എന്ത് കാര്യം വീണു കിട്ടിയാലും, അതിന്റെ യാഥാർത്ഥ്യം എന്താണെന്നോ അതിന്റെ കിടപ്പുവശം എന്താണെന്നോ പോലും നോക്കാതെ കണ്ണുമടച്ച് ഇറങ്ങിക്കോളും. കൊച്ചുകുട്ടികൾ പോലും ചിരിക്കുന്ന തരത്തിലുള്ള വിവരക്കേടുകൾ വിളിച്ചുപറയുമ്പോൾ തെല്ലെങ്കിലും നാണം തോന്നണ്ടേ ഇവർക്ക്? വെളിവും വെളിവായിച്ചയും ഇല്ലാതെ എറങ്ങി പുറപ്പെടുന്ന ഈ കോമാളിത്തരങ്ങൾ കേരളത്തിലെ ഏതെങ്കിലും മാധ്യമങ്ങൾ മൈക്കുവെച്ച് കൊടുക്കുന്നുണ്ടെങ്കിൽ, അത് ഈ നാടിന്റെ ദുരന്തമല്ലാതെ മറ്റെന്താണ്?
ഇനി ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞ ആ അതീവ ഗൗരവമേറിയ വിഷയം എന്താണെന്ന് നോക്കാം. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ജ്ഞാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതു കൊണ്ടാണെന്നാണ് അഭിജിത് ദിപ്കെയുടെ പുതിയ കണ്ടുപിടുത്തം!
കേൾക്കുമ്പോൾ ചിരിവരുമല്ലേ? സത്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം:
ഹരിയാന തിരഞ്ഞെടുപ്പ് നടന്നത്: ഒക്ടോബർ 2024
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടന്നത്: നവംബർ 2024
ഡൽഹി തിരഞ്ഞെടുപ്പ് നടന്നത്: ഫെബ്രുവരി 5, 2025 (ഫലം വന്നത്: ഫെബ്രുവരി 8, 2025)
ഇത്രയും കാര്യങ്ങൾ കൃത്യമാണ്. എന്നാൽ ഇതിന്റെയൊക്കെ ഒടുവിലുള്ള ആ വലിയ പഞ്ച് ഡേറ്റ ഇതാണ്: ഇന്ത്യയുടെ 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റത് 2025 ഫെബ്രുവരി 19-നാണ്!
അതായത്, ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും തിരഞ്ഞെടുപ്പുകൾ നടന്ന്, വോട്ടെണ്ണലും പൂർത്തിയായി, ഫലപ്രഖ്യാപനവും കഴിഞ്ഞ്, വിജയികൾ അധികാരത്തിലും എത്തി മാസങ്ങൾക്ക് ശേഷം മാത്രമാണ് ഗ്യാനേഷ് കുമാർ സി.ഇ.പിയായി കസേരയിൽ ഇരിക്കുന്നത് പോലും! അതുവരെ സി.ഇ.പി ആയിരുന്നത് രാജീവ് കുമാർ ആയിരുന്നു.
അപ്പോൾ ആലോചിച്ചു നോക്കൂ—തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞുപോയി മാസങ്ങൾ കഴിഞ്ഞതിന് ശേഷം ചുമതലയേറ്റ ഒരാൾ, പോയകാലത്തേക്ക് ‘ടൈം മെഷീനിൽ’ യാത്ര ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് പറയുന്നതിലും വലിയ മണ്ടത്തരം വേറെയുണ്ടോ? ഫാക്ട് ചെക്ക് ചെയ്യാൻ വെറും 10 സെക്കൻഡ് ഗൂഗിൾ ചെയ്താൽ പോരെ? അതുപോലും ചെയ്യാതെയാണ് മൈക്കിന് മുന്നിൽ വന്നിരുന്ന് പത്രസമ്മേളനം നടത്തുന്നത്!
അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ച് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ നിരന്തരം ആശയക്കുഴപ്പത്തിലാക്കാനും, അവരുടെ പ്രതീക്ഷകൾ തകർക്കാനുമാണ് ഈ കൂട്ടർ നിരന്തരം ശ്രമിക്കുന്നത്. ഇവർക്ക് കുടപിടിക്കാൻ കേരളത്തിൽ മീഡിയവൺ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ചുമതലയേറ്റ ഒരാളെ വെച്ച് “തിരഞ്ഞെടുപ്പ് അട്ടിമറി നടത്തി” എന്ന് പറയുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നുണയാണ്. ഇതൊക്കെ കേൾക്കുമ്പോൾ നാട്ടുകാർ ചോദിച്ചുപോകും—”അല്ല, ഇനി അഭിജിത് ദിപ്കെ വേറെ എന്തൊക്കെ പറഞ്ഞിട്ടായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് രാജി ആവശ്യപ്പെടുക? അടുത്ത സമരം എപ്പോഴാണ്?” എന്ന്.
ഇവനൊക്കെയാണ് നാടിന്റെ നെടുംതൂണുകളെന്ന മട്ടിൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇവനൊക്കെയാണ് ‘ജെൻസി’ എന്ന് പറഞ്ഞ് സ്കൂൾ തിക്കറോ എന്നൊക്കെപ്പറഞ്ഞ് സമരവുമായി ബി.ജെ.പി ഭരിക്കുന്ന സ്കൂളുകളിൽ കയറിയിറങ്ങി നടക്കുന്നത്! ഒടുവിൽ സ്കൂളുകളിൽ ചെന്ന് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് നാട്ടുകാർ ഇവരെ നല്ല രീതിയിൽ പഞ്ഞിക്കിടുമ്പോഴും, പൂശി വിടുമ്പോഴും ഉള്ള ആ ഒരു സുഖം ഉണ്ടല്ലോ—അത് വേറെ ലെവൽ തന്നെയാണ്! അല്ല പിന്നെ, ഇങ്ങനെയൊക്കെ കാണിച്ചാൽ നാട്ടുകാർ വെറുതെ വിടുമോ?
ചുരുക്കത്തിൽ പറഞ്ഞാൽ, വിവരമില്ലായ്മയും പച്ചക്കള്ളവും കൈമുതലാക്കി നടക്കുന്ന സി.ജെ.പിയുടെ ഈ പുതിയ നീക്കം മറ്റൊരു വലിയ പൊട്ടിത്തെറിയിലാണ് ചെന്നെത്തിച്ചിരിക്കുന്നത്. ഒരൊറ്റ ഗൂഗിൾ സെർച്ച് കൊണ്ട് പൊളിയുന്ന പച്ചക്കള്ളങ്ങൾ എഴുന്നള്ളിച്ച് വീണ്ടും വാർത്തകളിൽ ഇടംപിടിക്കാമെന്ന വ്യാമോഹം ഇനിയെങ്കിലും ഇവർ ഉപേക്ഷിക്കുന്നത് നന്ന്.
വെളിവും വെളിവായിച്ചയും ഇല്ലാതെ എന്ത് കിട്ടിയാലും ബി.ജെ.പിക്കെതിരെ വിളിച്ചുപറയുക എന്ന ജോലി ഒഴികെ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് ഈ ഗതി വന്നിരിക്കുന്നത്. സ്വന്തം മുഖത്തെ കരി ഇനിയും കാണാതെ ഇത്തരം കോമാളിത്തരങ്ങളുമായി ഇറങ്ങിത്തിരിച്ചാൽ, കേരളത്തിലെ ജനങ്ങൾ ബാക്കി വെച്ചിരിക്കുന്ന ആ അല്പം മാനം കൂടി നഷ്ടപ്പെടും എന്നത് തീർച്ചയാണ്
CJPയുടെ ഈ രാഷ്ട്രീയ നാടകം കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഇവർക്ക് ബിജെപിക്കെതിരെ എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ മതി. വിഷയം എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് headline റെഡി. headline കഴിഞ്ഞാൽ പത്രസമ്മേളനം റെഡി. പത്രസമ്മേളനം കഴിഞ്ഞാൽ അന്ത്യശാസനം റെഡി. അന്ത്യശാസനം കഴിഞ്ഞാൽ സമരം റെഡി. പിന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് “ജനാധിപത്യം അപകടത്തിലാണ്” എന്ന ഡയലോഗും റെഡി. ഒന്നേയൊരു സാധനം മാത്രം പലപ്പോഴും missing — കൃത്യമായ തെളിവ്!
ഇപ്പോൾ ഗ്യാനേഷ് കുമാർ രാജിവെക്കണം പോലും! എന്തുകൊണ്ട്? രാജിവെക്കണം” എന്ന് വിളിച്ചുപറയുന്നത് വളരെ എളുപ്പമാണ്. രാജ്യത്തെ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ, അതിന് പിന്നിലെ തെളിവ് പുറത്തുവിടുകയാണ് പ്രയാസം. പക്ഷേ CJPയുടെ രാഷ്ട്രീയം നോക്കിയാൽ ചിലപ്പോൾ തോന്നും — ആദ്യം രാജി ആവശ്യപ്പെടുക, പിന്നെ കാരണം കണ്ടെത്തുക! ആദ്യം headline ഉണ്ടാക്കുക, പിന്നീട് headline-ന് ചുറ്റും വാദം കെട്ടിപ്പടുക്കുക! ഇതാണോ പുതിയ രാഷ്ട്രീയ ഗവേഷണ രീതി?
നാണമാവുന്നില്ലേ CJP നിങ്ങൾക്ക്? ശരിക്കും ചോദിക്കുകയാണ്… ഇത്രയും വലിയ പ്രഖ്യാപനങ്ങളുമായി ഇറങ്ങുമ്പോൾ പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാന സത്യം പോലും ഒന്ന് പരിശോധിക്കാനുള്ള സമയം ഇല്ലേ? ഓരോ തവണയും ബിജെപിക്കെതിരെ എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ മൈക്ക് എടുത്ത് ഓടിക്കയറും, പത്രസമ്മേളനം നടത്തും, വലിയ വലിയ ആരോപണങ്ങൾ ഉന്നയിക്കും, രാജി ആവശ്യപ്പെടും, അന്ത്യശാസനം കൊടുക്കും… പക്ഷേ പിന്നെ ആ പറഞ്ഞതിന്റെ അടിയിൽ നിന്ന് തന്നെ വസ്തുത പുറത്തുവന്നാൽ എന്ത് ചെയ്യും? തലവഴി മുണ്ടിട്ട് നടക്കേണ്ട അവസ്ഥയല്ലേ!
