ദായ്‌റ വരുന്നു; 

പൃഥ്വിരാജും കരീന കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന, മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ‘ദായ്‌റ’. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംബന്ധിച്ച് നിർമ്മിക്കുന്ന ചിത്രം, ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. ഡിസിപി രാമൻ കുമാറായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. രാസി, തൽവാർ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ തനിക്ക് ചെയ്യാൻ തോന്നിയിരുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലും കരീന കപൂറിനൊപ്പവും പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം ലോഞ്ച് വേളയിൽ സൂചിപ്പിച്ചിരുന്നു. സതീഷ് എരിയാളത്ത് പിആർഒ ആയ ഈ ആഗോള റിലീസ് സെപ്റ്റംബർ 18-നാണ് തിയേറ്ററുകളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *