കൊല്ലം തീരത്ത് 300 മീറ്റർ ആഴത്തിൽ നിന്ന് പുതിയൊരു കണ്ടെത്തൽ; 

റബിക്കടലിൽ കൊല്ലം തീരത്തുനിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) 80-ാം വാർഷികത്തോട് അനുബന്ധിച്ച് ‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’ എന്നാണ് ഈ പുതിയ മീനിന് പേരിട്ടിരിക്കുന്നത്. കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിൽ കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മീൻ, ശാസ്ത്രീയ പരിശോധനയിലൂടെയാണ് പുതിയ ഇനമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം. അടിഭാഗത്തെ കറുത്ത പുള്ളികളും മറ്റ് ഈൽ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേകതകളുമാണ് ഈ മീനിനെ വേറിട്ടുനിർത്തുന്നത്. ഈ കണ്ടെത്തൽ ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും ഏറെ കരുത്തുപകരുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായരുടെ കീഴിലാണ് പഠനം പൂർത്തിയാക്കിയത്. മീനിന്റെ വാണിജ്യപരമായ സാധ്യതകൾ വരുംകാല പഠനങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ. ഈ ശാസ്ത്ര പഠനം രാജ്യാന്തര ടാക്‌സോണമിക് ജേണലായ ‘സൂടാക്‌സ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *