CJP ഇറങ്ങി പിന്നീട് ജന്തർ മന്തറിൽ പിന്നെ നടന്നത് ഞെട്ടിക്കുന്നത്

അങ്ങനെ സി.ജെ.പി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്! അതെ, നാടകം പഴയതുതന്നെ. വിഷയം മാറ്റമില്ല, ആളുകൾ മാറിയിട്ടില്ല, സ്ഥലം മാറിയിട്ടില്ല… എല്ലാം സെയിം! മൂന്നു മാസത്തിനു ശേഷം വീണ്ടും അവരുടെ ഗ്രാന്റ് എൻട്രി നടന്നിരിക്കുകയാണ്, നാടകം ഒഫിഷ്യലായി ആരംഭിച്ചിരിക്കുന്നു! 
സംഗതി മറ്റൊന്നുമല്ല; പെട്ടെന്ന് ഒരു ദിവസം നമ്മുടെ അഭിജിത് ദീപ്കെ വരുന്നു, ‘ജ്ഞാനേഷ് കുമാറിനെ എതിർക്കുന്നവർ ഒന്നിച്ചുകൂടിയാലോ’ എന്ന് ചോദിച്ചുകൊണ്ട് ഒരു പോസ്റ്റും ഇടുന്നു! തൊട്ടുപിന്നാലെ ഒരു പത്രസമ്മേളനവും വിളിക്കുന്നു. ആകെ ആവശ്യപ്പെടുന്നത് എന്താണെന്നോ? തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി! അതും വെറും 48 മണിക്കൂറിനുള്ളിൽ! 
പിന്നെയോ? പറഞ്ഞതുപോലെ കഴിഞ്ഞ ദിവസം ജന്തർമന്തറിൽ പ്രതിഷേധിക്കാൻ ആളുകൾ എത്തി, പിന്നാലെ ഡൽഹി പൊലീസിന്റെ വക ഉശിരൻ പണിയും കിട്ടി! സ്ക്രിപ്റ്റ് കൃത്യമായി മുന്നോട്ട് പോവുകയാണെങ്കിലും, എന്താണ് ഈ സി.ജെ.പിയുടെ യഥാർത്ഥ ഉദ്ദേശ്യം?
എന്തുകൊണ്ടാണ് ഇവർ ഈ രീതിയിൽ കളം നിറയാൻ നോക്കുന്നത്? ജ്ഞാനേഷ് കുമാർ എന്തിന് രാജി വെക്കണം? വല്ലവരുടെയും പൈസ വാങ്ങി ആളുകളെ ഇറക്കുന്നതാണോ ഈ സമരങ്ങളുടെയൊക്കെ പിന്നിലെ സത്യം? നോക്കാം

ആദ്യം നമ്മുക്ക് CJP ഉന്നയിക്കുന്ന ആരോപണം എന്താണെന്ന് നോക്കാം.- ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ജ്ഞാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതു കൊണ്ടാണെന്ന്! പറയുന്നത് എന്നാല്
സത്യമെന്താണ്?ഹരിയാന തിരഞ്ഞെടുപ്പ് – ഒക്ടോബർ 2024
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് – നവംബർ 2024
ഡൽഹി തിരഞ്ഞെടുപ്പ് – ഫെബ്രുവരി 5, 2025 (ഫലം: ഫെബ്രുവരി 8, 2025)
ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ ജയിച്ചത് ഗ്യാനേഷ് കുമാർ CEC ആയതുകൊണ്ടാണെന്നാണ് ഇയാൾ ആരോപിച്ചത്.
എന്നാൽ ഗ്യാനേഷ് കുമാർ ഇന്ത്യയുടെ 26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ റായി ചുമതലയേറ്റത് 2025 ഫെബ്രുവരി 19-നാണ്. അതായത് ഈ മൂന്ന് തിരഞ്ഞെടു പ്പുകളുടെയും പ്രക്രിയയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും എല്ലാം പൂർണമായി കഴിഞ്ഞതിന് ശേഷം മാത്രമാണ് അദ്ദേഹം CEC ആകുന്നത്. അതുവരെ CEC ആയിരുന്നത് രാജീവ് കുമാർ ആയിരുന്നു.തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് റിസൾട്ടും വന്ന് മാസങ്ങൾക്ക് ശേഷം ചീഫ് ഇലക്ഷൻ കമ്മീഷണറായി വന്നയാൾ പോയകാല ത്തേക്ക് ‘ടൈം മെഷീനിൽ’ യാത്ര ചെയ്ത് അട്ടിമറി നടത്തി എന്ന് പറയുന്ന അഭിജിത് ദീപ്കെ മാർ… ഇതിനൊ ക്കെ കൂട്ടുപിടിക്കുന്ന ചാനലുകൾ …അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ആശയക്കുഴപ്പത്തിലാ ക്കാനും, അവരുടെ പ്രതീക്ഷ കളയാനുമാണ് ഇവരുടെ ശ്രമം. ഇവർക്ക് കൂട്ടായി കേരള ത്തിൽ മിക്ക മാധ്യമ ചാനലുകളും ഉണ്ട്അല്ല, ഇനി അഭിജിത് ദിപ്കെ എന്ത് പറഞ്ഞി ട്ടായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ ണറോട് രാജി ആവശ്യപ്പെടുക? സമരം ചെയ്യുക?

തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേ ഷം ചുമതലയേറ്റ ഒരാളെ വെച്ച് തിരഞ്ഞെ ടുപ്പ് അട്ടിമറി നടത്തി എന്ന് പറയുന്നത് ചരി ത്രത്തിലെ തന്നെ ഏറ്റവും വലിയ നുണയാ ണ്. ഇത് ഫാക്ട് ചെക്ക് ചെയ്യാൻ 10 സെക്ക ൻഡ് ഗൂഗിൾ ചെയ്താൽ മതി, പക്ഷേ അതു പോലും ചെയ്യാതെയാണ് പത്രസമ്മേളനം നടത്തുന്നത്.

ഇനി നോക്കു 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാണ് CJP നേതാവ് അഭിജിത് ദിപ്കെ പറയുന്നത്. രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധവും നടന്നു. പൊലീസ് പ്രതിഷേധക്കാരെ തടയുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

സംഭവം നടന്നത് ഡൽഹി ജന്തർമന്തറിലാണ്. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയും (SIR) മറ്റ് ചില ക്രമക്കേടുകളും ആരോപിച്ചാണ് ഈ കൂട്ടായ്മ വന്നിരിക്കുന്നത്. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും, രാഷ്ട്രീയ വ്യക്തിത്വങ്ങളും, പിന്നെ നമ്മുടെ സ്വന്തം ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (AISA) ഒക്കെ ചേർന്ന് ഒരു വലിയ പ്ലാൻ ഇട്ടു. ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി ഇറങ്ങി.
പക്ഷേ, പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇവർ എവിടെ എന്ത് സമരം നടത്തിയാലും ‘അനുമതി’ എന്നൊരു സാധനം ചോദിക്കാൻ മറന്നുപോകും! അതോ അനുമതി കിട്ടില്ലെന്ന് അറിയാവുന്നത്കൊണ്ട് ബോധപൂർവ്വം ഉണ്ടാക്കുന്ന പ്രശ്നമാണോ? ഏതായാലും ഡൽഹി പോലീസ് ഇവരുടെ ഈ ‘റോഡ് ഷോ’ അധികനേരം നീണ്ടുനിൽക്കാൻ അനുവദിച്ചില്ല. കാക്കി വച്ചൊരു പണി കൊടുത്തു!”
പോലീസ് എത്തിയതോടുകൂടി രംഗം കെങ്കേമമായി. അനുമതിയില്ലാതെ കൂട്ടംകൂടിയതിന് നമ്മുടെ പ്രമുഖ നേതാക്കന്മാരെയും ആക്ടിവിസ്റ്റുകളെയും പോലീസ് ഒന്നിച്ച് പൊക്കി ബസ്സിലാക്കി! പട്ടികയിൽ ആരൊക്കെയെന്നറിയാമോ? യോഗേന്ദ്ര യാദവ്, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, AISA നേതാവ് നേഹ ബോറ തുടങ്ങി കുറേപേർ ഈ ലിസ്റ്റിലുണ്ട്
കുറച്ചുപേർ ബസ്സിലിരുന്ന് വെള്ളം കിട്ടിയില്ല എന്നൊക്കെ കരച്ചിലും ബഹളവും തുടങ്ങിയിട്ടുണ്ട്. സാമാധാനപരമായ പ്രതിഷേധത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇവരുടെ വാദം. എന്നാൽ പോലീസ് ചോദിക്കുന്നത് വളരെ സിംപിളാണ് – ‘നിയമപ്രകാരം അനുമതി ചോദിക്കാതെ എന്തിനാണ് റോഡ് തടസ്സപ്പെടുത്തി സമരം ചെയ്യുന്നത്?’ ന്യായമായ ചോദ്യമല്ലേ സുഹൃത്തുക്കളെ
ഇവർക്ക് ശരിക്കും വേറെ പണിയില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇങ്ങനെ എപ്പോഴും സമരം ചെയ്യാൻ ഇറങ്ങാൻ മാത്രം എന്ത് ജോലിയാണ് ഇവർക്കുള്ളത്? തോറ്റവരും അധികാരം കിട്ടാത്തവരും ബാക്ക് ഡോറിലൂടെ എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാൻ നടത്തുന്ന അടവുകളല്ലേ ഇത്?
ജനം വോട്ട് ചെയ്ത് തോൽപ്പിച്ചവർ, ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നിരന്തരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണം എന്നൊക്കെ പറഞ്ഞാൽ നാളെ രാവിലെ എഴുന്നേറ്റ് ആരെങ്കിലും വിചാരിച്ചാൽ മാറുന്നതാണോ ഭരണഘടനാ പദവികൾ? ജനങ്ങളുടെ പിന്തുണ നേടി ജയിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട്, ഇതുപോലെ ഡൽഹിയിൽ വന്ന് കിടന്ന് കിടപ്പസമരം നടത്തി വാർത്തകളിൽ ഇടംനേടുക എന്നത് മാത്രമാണ് ഇപ്പൊ ഇവരുടെ മെയിൻ പരിപാടി!”
ഒടുവിൽ പോലീസ് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി, പിന്നീട് വിട്ടയച്ചു. പക്ഷേ പോകുമ്പോൾ അവർ വീണ്ടും പറയുന്നുണ്ട് – ‘ഞങ്ങൾ നാളെയും വരും, സമരം തുടരും’ എന്ന്! അതായത് ഇവർക്ക് ഇതൊരു തൊഴിലായി മാറിയിരിക്കുകയാണ്.

എന്താണ് ഈ കോക്‌റോച്ച് ജനതാ പാർട്ടിയുടെയും കൂട്ടരുടെയും ലക്ഷ്യം?, പത്രസമ്മേളനം നടത്തി പബ്ലിസിറ്റി ഉണ്ടാക്കുക—ഇതാണ് ഇവരുടെ മെയിൻ പരിപാടി. 
ഇലക്ഷൻ കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്കരണത്തെയും (SIR) മറ്റ് നടപടികളെയും വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇവർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇനി ഈ പരിപാടിയുടെ പ്രധാന കഥാപാത്രമായ അഭിജിത് ദിപ്കെയിലേക്ക് വരാം. ദിപ്കെ സാറിന് ഇന്നലെ വലിയൊരു പ്രഖ്യാപനമുണ്ടായിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കണം, അതും 48 മണിക്കൂറിനുള്ളിൽ! കേട്ടപ്പോൾ ആദ്യം തോന്നിയത് ഇതാണ്… ദിപ്കെ സാറിന് ഇത്രയും അധികാരം എവിടെ നിന്നാണ് കിട്ടിയത്? തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ നിന്ന് എന്തെങ്കിലും പ്രത്യേക ചുമതല കിട്ടിയോ? അതോ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാർ ഇനി CJPയുടെ ഡെഡ്‌ലൈൻ അനുസരിച്ചാണോ രാജിവെക്കേണ്ടത്? 48 മണിക്കൂർ സമയം കൊടുത്തിരിക്കുകയാണ്! സാറേ, ഇതെന്താ രാജിക്കുള്ള appointment booking ആണോ? 48 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും ഒരു പത്രസമ്മേളനം വിളിച്ച് “സമയം കഴിഞ്ഞു, ഇനി അടുത്ത നടപടി” എന്ന് പറയുമോ? അതൊക്കെ പോട്ടെ, ഗ്യാനേഷ് കുമാർ എന്തിനാണ് രാജിവെക്കേണ്ടത് എന്നതാണ് ആദ്യം ചോദിക്കേണ്ടത്. ഒരു രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് രാജിവെക്കണമെന്ന് പറയുമ്പോൾ അതിന് പിന്നിൽ കൃത്യമായ ആരോപണമുണ്ടാകണം, തെളിവുണ്ടാകണം, രേഖകളുണ്ടാകണം. പക്ഷേ ഇവിടെ സംഗതി വളരെ സിംപിളാണ്… ആദ്യം രാജി ആവശ്യപ്പെടുന്നു, പിന്നെ ആ രാജിക്ക് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള ശ്രമം! അതും പോരാ, 48 മണിക്കൂർ അന്ത്യശാസനം! ശരിക്കും കണ്ടുനിൽക്കുന്നവർക്ക് പോലും ചിരി വരും. ഇതൊക്കെ കേൾക്കുമ്പോൾ നാട്ടുകാർ ചോദിച്ചുപോകും, “അല്ല ദിപ്കെ സാറേ, നിങ്ങൾക്ക് ഇത്ര ധൃതിയാണെങ്കിൽ ആദ്യം ഞങ്ങളോട് ആ ആരോപണം ഒന്ന് വിശദീകരിച്ചുതരൂ” എന്ന്. കാരണം മൈക്ക് കിട്ടിയാൽ വലിയ പ്രഖ്യാപനം നടത്താം, ക്യാമറ കിട്ടിയാൽ വലിയ headline ഉണ്ടാക്കാം, കുറച്ച് ആളുകളെ കൂട്ടി ജന്തർ മന്തറിൽ പോയാൽ സമരവും നടത്താം, പക്ഷേ അതിന്റെ പേരിൽ പറയുന്ന ഓരോ കാര്യവും വസ്തുതയാണെന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ് യഥാർത്ഥ പരീക്ഷണം തുടങ്ങുന്നത്. ഇന്നലെ അതിന്റെ പേരിൽ പൊലീസ് ആളുകളെ കസ്റ്റഡിയിലെടുത്തു, അതിനെതിരെ വീണ്ടും വലിയ പ്രതിഷേധം, പിന്നെ ജനാധിപത്യത്തിന്റെ പേരിലുള്ള പ്രസംഗം… എല്ലാം കൂടി നോക്കുമ്പോൾ ഒരു complete political package തന്നെ. ആദ്യം പത്രസമ്മേളനം, പിന്നെ അന്ത്യശാസനം, പിന്നെ ജന്തർ മന്തർ, പിന്നെ പൊലീസ് നടപടി, പിന്നെ അതിനെതിരെയുള്ള പത്രസമ്മേളനം! ഇനി അടുത്ത episode എന്താണെന്ന് മാത്രം നോക്കിയാൽ മതി.
അങ്ങനെ നോക്കുമ്പോൾ ഇന്നലെ ജന്തർ മന്തറിൽ നടന്ന ഈ പരിപാടിയെക്കുറിച്ച് ഒരു കാര്യം മാത്രം പറയാം. വലിയ ബഹളം ഉണ്ടാക്കാനും ക്യാമറയ്ക്ക് മുന്നിൽ വന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്താനും എളുപ്പമാണ്. പക്ഷേ അതിനപ്പുറം ജനങ്ങളുടെ മുന്നിൽ വസ്തുതകൾ കൃത്യമായി വെക്കുക എന്നതാണ് യഥാർത്ഥ ഉത്തരവാദിത്തം. CJPയ്ക്ക് ഇപ്പോൾ വേണ്ടത് വീണ്ടും വീണ്ടും സമരം നടത്തി വാർത്തയിൽ ഇടംപിടിക്കുകയാണോ, അതോ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയും തെളിവുകളും മുന്നിൽ വെക്കുകയാണോ എന്നത് അവർ തന്നെ തീരുമാനിക്കണം. കാരണം കാലം മാറിയിട്ടുണ്ട്; മൈക്കിന് മുന്നിൽ ആരെങ്കിലും വലിയ ശബ്ദത്തിൽ പറഞ്ഞതുകൊണ്ട് മാത്രം ആളുകൾ അത് അതേപടി വിശ്വസിക്കുന്ന കാലമല്ല ഇത്. ഇന്നലെ ജന്തർ മന്തറിൽ മുദ്രാവാക്യം മുഴങ്ങി, പൊലീസ് നടപടി ഉണ്ടായി, രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നു… പക്ഷേ ഒടുവിൽ ജനങ്ങളുടെ കൈയിൽ ബാക്കി നിൽക്കുന്നത് ഒരേയൊരു ചോദ്യം തന്നെയാണ് — ഇത്രയും വലിയ അവകാശവാദങ്ങൾക്ക് പിന്നിൽ കൃത്യമായി എന്താണ് ഉള്ളത്? അതിന് മറുപടി പറയാതെ എത്ര സമരം നടത്തിയാലും, എത്ര അന്ത്യശാസനം കൊടുത്താലും, ശബ്ദം മാത്രം കൂടും; വിശ്വാസ്യത കൂടണമെന്നില്ല. അതുകൊണ്ട് അടുത്ത തവണ മൈക്ക് എടുക്കുന്നതിന് മുമ്പ്, മുദ്രാവാക്യം തയ്യാറാക്കുന്നതിന് മുമ്പ്, ഒരു ചെറിയ കാര്യം കൂടി തയ്യാറാക്കി വെക്കുന്നത് നന്നായിരിക്കും — തെളിവ്!

Leave a Reply

Your email address will not be published. Required fields are marked *