ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ MDMA പിടികൂടി.

തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മൂലേപ്പാടം റോഡിന് സമീപത്ത് നിന്നും 10 gm ലതികം കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി. 1. സിയാദ് A U 46/26 , കറുപ്പത് പറമ്പ് , ചുള്ളിക്കൽ , തോപ്പുംപടി, എറണാകുളം . എന്നയാളെയാണ് പിടികൂടിയത് പ്രതിയുടെ കയ്യിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 15000 രൂപയും MDMA ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഫ്യൂമിൻ പൈപ്പും പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവാക്കുമിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയാണ്
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. DCP മാരായ അരുൺ K പവിത്രൻ IPS, മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അനന്തലാൽ എ ൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തൃക്കാക്കര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. തൃക്കാക്കര പോലീസ് പ്രതിയെ കോടതിയിൽ ഹാജരാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *