രാഹുൽ ഗാന്ധി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു! കേൾക്കുമ്പോൾ തന്നെ ചിരിവരും, അല്ലേ? “ഏത് സ്ഥലവും സമയവും മോദിക്ക് തീരുമാനിക്കാം, ധൈര്യമുണ്ടെങ്കിൽ വാ…” എന്നാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.
എന്താണ് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും സംഭവിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇങ്ങനെ വിറളി പിടിച്ച് നടക്കുന്നത്? രാഹുൽ ഗാന്ധി വിരൽ ചൂണ്ടുമ്പോഴേക്കും അദ്ദേഹത്തിന്റെ മുന്നിലേക്ക് ചെന്ന് നിൽക്കാൻ നരേന്ദ്ര മോദിക്ക് വേറെ പണിയില്ലേ? രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെയാണോ ഇവർ ഈ രീതിയിൽ വെല്ലുവിളിക്കുന്നത്?
ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച വേളയിൽ പ്രധാനമന്ത്രി മോദി ഒരു കാര്യം പറഞ്ഞു. രാജ്യത്ത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായി ജനങ്ങളെ ഇളക്കിവിടാൻ നക്സൽ ചിന്താഗതിയുള്ള ചിലർ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറുന്നു എന്ന്. അത് കേട്ടതും രാഹുൽ ഗാന്ധിക്ക് സഹിച്ചില്ല, അത് തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് പറഞ്ഞ് രാഹുൽ ചാടിവീണു! ഇതാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം
നമുക്കറിയാം, രാജ്യം നിർണായകമായ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോഴൊക്കെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഇതുപോലെ ചില സീനുകൾ ഉണ്ടാക്കാറുണ്ട്. പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും, സൈന്യത്തിന് ആവേശം പകരാനും, വനാന്തരങ്ങളിൽ നക്സലിസത്തോട് പോരാടുന്ന ജവാന്മാരുടെ മനോവീര്യം കൂട്ടാനുമാണ് സംസാരിച്ചത്. എന്നാൽ അത് കേട്ട ഉടനെ രാഹുൽ ഗാന്ധിക്ക് അത് സ്വന്തം തലയിൽ വീണ മട്ടായി! “ഞങ്ങളെയാണോ നക്സലൈറ്റുകൾ എന്ന് വിളിക്കുന്നത്? ആരാണ് രാജ്യദ്രോഹി എന്ന് മോദി വന്ന് ചർച്ച ചെയ്യട്ടെ” എന്നൊക്കെ പറഞ്ഞ് വമ്പൻ വെല്ലുവിളികൾ ഉയർത്തുകയാണ്.
യൂറോപ്പിലോ അമേരിക്കയിലോ അല്ലെങ്കിൽ മറ്റ് ശക്തമായ ജനാധിപത്യ രാജ്യങ്ങളിലോ ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കിക്കേ. അവിടത്തെ ഭരണാധികാരികളെയോ പ്രധാനമന്ത്രിമാരെയോ ആരെങ്കിലും ഇങ്ങനെ റോഡിലിറങ്ങി മൈക്കിന് മുന്നിൽ നിന്ന് വെല്ലുവിളിക്കാൻ നടക്കുമോ? അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ ചോദ്യം ചെയ്യുന്നതിന് പോലും കൃത്യമായ നിയമപരവും ഔദ്യോഗികവുമായ വേദികളുണ്ട്. അല്ലാതെ റോഡരികിൽ നിന്ന് “ധൈര്യമുണ്ടെങ്കിൽ വാടോ നേരെ വാ” എന്നൊക്കെ പറഞ്ഞ് ആരെങ്കിലും വെല്ലുവിളിച്ചാൽ അവിടുത്തെ സിസ്റ്റം അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷേ, നമ്മുടെ ഇന്ത്യയിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യത്തിൽ വളരെ മൃദുവായതും ജനാധിപത്യപരവുമായ ഒരു സമീപനമാണ് പുലർത്തുന്നത്. ആരെയും വ്യക്തിപരമായി അടിച്ചമർത്താനോ അഭിപ്രായ സ്വാതന്ത്ര്യത്തെ വായ മൂടിക്കെട്ടാനോ അദ്ദേഹം പോകാറില്ല. ഏത് വിമർശനങ്ങളെയും പക്വതയോടെ നേരിടുക, രാജ്യത്തിന്റെ വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക—ഇതാണ് അദ്ദേഹത്തിന്റെ രീതി.
എന്നാൽ പ്രശ്നം എവിടെയാണെന്ന് വെച്ചാൽ, നമ്മുടെ പ്രധാനമന്ത്രിയുടെ ഈ ഒരു പക്വതയെയും ജനാധിപത്യ മര്യാദയെയും ചില രാഷ്ട്രീയ നേതാക്കൾ അവരുടെ ബലഹീനതയായി തെറ്റിധരിക്കുന്നു എന്നതാണ്! “അദ്ദേഹം നമ്മളോട് ഒന്നിനും തിരിച്ച് ചോദിക്കില്ല, അതുകൊണ്ട് എന്തും വിളിച്ചുപറയാം, എപ്പോഴും മെക്കിട്ട് കയറാം” എന്നൊരു ചീപ്പ് മൈൻഡ്സെറ്റാണ് രാഹുൽ ഗാന്ധിയെപ്പോലെയുള്ളവർ ഇവിടെ കാണിക്കുന്നത്. ഇത് മറ്റ് ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഒരിക്കലും നടക്കില്ലായിരുന്നു; അവിടെ ഭരണാധികാരികളുടെ ശക്തമായ നിലപാടുകൾക്ക് മുന്നിൽ ഇത്തരം രാഷ്ട്രീയ നാടകങ്ങൾ പണ്ടേ നിലംപൊത്തിപ്പോയേനെ.
എന്നിട്ടും, ലോകത്തെവിടെയുമില്ലാത്തത്ര സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിലുള്ളതുകൊണ്ടാണ് ഇത്രയൊക്കെ തോന്ന്യാസങ്ങൾ വിളിച്ചുപറയാൻ പ്രതിപക്ഷത്തിന് സാധിക്കുന്നത്. അതുമാത്രമല്ല, ഇന്ത്യ ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ സാമ്പത്തികമായും സൈനികമായും എത്രമാത്രം ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് ലോകം മുഴുവൻ നോക്കിനിൽക്കുന്ന സമയമാണിത്. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചാണ് ഉത്തരവാദിത്തമില്ലാത്ത ഇത്തരം സംസാരങ്ങൾ. എന്തായാലും നമ്മുടെ രാജ്യത്തിന്റെ ഈയൊരു മഹത്തായ ജനാധിപത്യ അന്തരീക്ഷത്തെയാണ് ഇക്കൂട്ടർ വെറുതെ ദുരുപയോഗം ചെയ്യുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്
ആരാണ് രാഹുൽ ഗാന്ധിക്ക് ഈ ഉപദേശങ്ങളൊക്കെ നൽകുന്നത്? ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാതെ, സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി മാത്രം പ്രസ്താവനകൾ ഇറക്കുക എന്നത് രാഹുൽ ഗാന്ധിയുടെ ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നടത്തുന്ന ഏത് സാധാരണ പ്രസ്താവനയെയും തനിക്ക് എതിരെയുള്ള വ്യക്തിപരമായ ആക്രമണമാക്കി മാറ്റി അതിലൂടെ ക്യാമറക്കണ്ണുകൾ തന്നിലേക്ക് തിരിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം
ഇവിടെയാണ് നാം ഒരു കാര്യം ചിന്തിക്കേണ്ടത്. രാഹുൽ ഗാന്ധിയും കോൺഗ്രസും പറയുന്നത് തങ്ങൾക്ക് തുറന്ന സംവാദത്തിന് ഭയമില്ലെന്നാണ്. എന്നാൽ ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യയിൽ സംവാദങ്ങൾ നടക്കേണ്ട ഏറ്റവും വലിയ വേദി ഏതാണ്? നമ്മുടെ പാർലമെന്റല്ലേ? രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും, സർക്കാരിനെ ചോദ്യം ചെയ്യാനും കൃത്യമായ സമയവും വേദിയും അവിടെയുണ്ട്. പാർലമെന്റ് സമ്മേളിക്കുമ്പോൾ അവിടെ വന്ന് കാമ്പുള്ള ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
പാർലമെന്റിൽ ചർച്ചകൾ നടക്കുമ്പോൾ ഒന്നുകിൽ ബഹളം വെച്ച് സഭ നിർത്തിവെപ്പിക്കും, അല്ലെങ്കിൽ വിഷയം മാറ്റി സംസാരിക്കും, അതുമല്ലെങ്കിൽ അവിടെനിന്ന് ഒളിച്ചോടും. എന്നിട്ടാണ് ഇപ്പോൾ പൊതുവേദിയിൽ വന്ന് “ഏത് സമയത്തും ഏത് സ്ഥലത്തും ഞാൻ റെഡിയാണ്” എന്ന് പറഞ്ഞ് വീരവാദം മുഴക്കുന്നത്! പാർലമെന്റിൽ സർക്കാരിന് മുന്നിൽ ഉത്തരം മുട്ടുമ്പോൾ, പുറത്തിറങ്ങി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് മോദിയെ വെല്ലുവിളിക്കുന്നത് വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലാതെ വേറെന്താണ്?
ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നങ്ങളാക്കി മാറ്റി, ആവശ്യമില്ലാതെ തെരുവുകളിൽ ഇറങ്ങി സമരം ചെയ്യുക, അതിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുക, ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുക… ഇതിനപ്പുറം രാജ്യത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയിൽ നിന്ന് ഉണ്ടാകുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് രാജ്യത്തെ ജനങ്ങൾ പറയുന്നത്
മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും ഒക്കെ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കുകയാണ്. അവിടെയൊക്കെ ജനങ്ങളുടെ മുന്നിൽ പറയാൻ കൃത്യമായ വികസന അജണ്ടകളോ വ്യക്തമായ നയങ്ങളോ ഇല്ലാതെ വരുമ്പോൾ, ഇതുപോലെ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന രാഹുൽ ഗാന്ധി, വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ് രാജ്യം എന്നൊക്കെ പറഞ്ഞ് സ്വന്തം രാജ്യത്തെത്തന്നെ അപമാനിക്കുകയാണ് ചെയ്യുന്നത്.
ബി.ജെ.പിയും കേന്ദ്ര സർക്കാരും തങ്ങളെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നു എന്നാണ് രാഹുലിന്റെ മറ്റൊരു പരാതി. എന്നാൽ സ്വന്തം പ്രവൃത്തികൾ കൊണ്ടും വാക്കുകൾ കൊണ്ടും രാജ്യത്തിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ നടത്തുമ്പോൾ ജനങ്ങൾക്ക് അത് മനസ്സിലാകില്ല എന്ന് രാഹുൽ കരുതുന്നുണ്ടോ? രാജ്യത്തിന്റെ സൈന്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ചോദ്യം ചെയ്യുമ്പോൾ ജനങ്ങൾ തിരിച്ചുചോദിക്കും. അതിന് ഉത്തരമില്ലാതെ വരുമ്പോഴാണ് ഇത്തരം വമ്പൻ നാടകങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തിറങ്ങുന്നത്.
ചുരുക്കത്തിൽ പറഞ്ഞാൽ, നരേന്ദ്ര മോദിക്ക് ഏത് സമയത്തും ഏത് സ്ഥലത്തും വന്ന് തന്നോട് സംസാരിക്കാം എന്ന രാഹുൽ ഗാന്ധിയുടെ ഈ പോരുവിളി തികച്ചും ഹാസ്യാത്മകമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി വിളിക്കുമ്പോഴൊക്കെ ഓടിയെത്താനല്ല ജോലി. പാർലമെന്റിലും പൊതുവേദിയിലും ഉയരുന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി രാജ്യം ഭരിക്കാനാണ്.
