തീയേറ്ററുകളില്‍ വന്‍വിജയം കൊയ്ത മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറില് ഏപ്രില്‍ 24-ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സാമൂഹികമാധ്യമങ്ങളിൽ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത് മാര്‍ച്ച് 27-നായിരുന്നു. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ‘തുടരും’ തീയേറ്ററില്‍ എത്തുന്നതിന് ഒരുദിവസം മുമ്പാണ് ‘എമ്പുരാന്’ ഒട്ടിട്ടി റിലീസ്.തീയേറ്ററില്‍ പുതിയ നേട്ടം കൊയ്ത് ചിത്രത്തിന്റെ പ്രദര്‍ശനം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. 250 കോടിയിലേറെ കളക്ഷന്‍ നേടിയ ‘എമ്പുരാന്’ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.