‘വീര രാജ വീര’ ഗാനം കോപ്പിയടി! എ.ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ട് കോടി കെട്ടിവെക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: തമിഴ് ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ 2-ലെ ‘വീര രാജ വീര…’ ഗാനത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാന്‍ കോപ്പിയടിച്ചതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന്‍ സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ എന്ന ഗാനത്തില്‍ കോപ്പിയടിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം.

നാസിര്‍ ഫയാസുദ്ദീന്റെ മകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രചോദനമുള്‍ക്കൊണ്ടുള്ളതെന്ന് പറയാൻ കഴിയില്ലെന്നും ചില മാറ്റങ്ങളുണ്ടെങ്കിലും ഗാനങ്ങള്‍ ഒരുപോലെയാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി.ഇതിനെത്തുടർന്ന് കോടതിയില്‍ രണ്ടുകോടി രൂപ കെട്ടിവെക്കാന്‍ എ.ആര്‍. റഹ്‌മാനോടും നിര്‍മാതാക്കളോടും ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി രണ്ടുലക്ഷം രൂപ ഫയാസ് വസിഫുദ്ദീന്‍ ദാഗറിന് നല്‍കണം. 2023-ലാണ് ഫയാസ് ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *