ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് പ്രിയ വാര്യരുടേത്. ഈ സിനിമയിലെ ഗാനത്തിലെ ഒരു രംഗം വൈറലായതോടെയാണ് പ്രിയയുടെ ജീവിതവും മാറി മറിയുന്നത്. ഇതോടെ പ്രിയ വാര്യര്‍ എന്ന പേര് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
ഇപ്പോഴിതാ പ്രിയ വാര്യര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള പ്രിയയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സിനിമയില്‍ മികച്ച അവസരങ്ങള്‍ നഷ്ടമായതിനെ കുറിച്ചും തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ കുറിച്ചും നടി മനസ്സ് തുറന്നു. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താലെ അതിജീവിക്കാന്‍ കഴിയൂ എന്ന് ഉപദേശിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകുമെന്നാണ് പ്രിയ പറയുന്നത്. വ്യക്തിത്വം കളയരുത്. പിയര്‍ പ്രഷര്‍ ഒരുപാട് ഉണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യണം. അങ്ങനെ ചെയ്താലെ സര്‍വൈവ് ചെയ്യാന്‍ പറ്റൂവെന്ന് ഉപദേശിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകും. നമ്മള് വിശ്വസിക്കുന്നതില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുക. ഞാന്‍ അതാണ് ചെയ്തത്. എനിക്ക് ഉണ്ടായ അത്തരം അനുഭവങ്ങള്‍ തന്നെ ഉദാഹരണങ്ങളായി പറയാന്‍ കഴിയും.
പ്രിയേ, നീ കോണിപ്പടികള്‍ കയറുകയാണ്. അവിടേക്ക് എത്താന്‍ എലവേറ്റര്‍ ലഭിക്കാനുള്ള വഴികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് കോണിപ്പടികള്‍ കയറുന്നതില്‍ കുഴപ്പമില്ല. ഇങ്ങനെ ചെയ്താല്‍ നടക്കും എന്നൊക്കെ പറയാന്‍ ഒത്തിരി ആള്ക്കാര് ഉണ്ടാകും. പക്ഷേ നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങള്‍ നേടി എടുക്കാന്‍ സഹായിക്കൂ -പ്രിയ വാര്യര്‍ പറഞ്ഞു.മീഡിയകള്‍ ചുറ്റും കൂടി അനാവശ്യ ചോദ്യം ചോദിക്കുന്നതിനെ കുറിച്ചും പ്രിയ വാര്യര്‍ പ്രതികരിച്ചു. “പത്ത് പതിനഞ്ച് പേരുള്ള സ്പേസില്‍ നില്ക്കാന് തന്നെ എനിക്ക് അണ്‍കംഫര്‍ട്ടബിളാണ്. മീഡിയകള്‍ ചോദിക്കുന്ന ചോദ്യം പലപ്പോഴും അപ്രതീക്ഷിതമായിരിക്കും.
നീക്കിന്റെ പ്രൊമോഷന് പോയ സമയത്ത് ധനുഷ് സാര്‍ വിളിക്കാറില്ലേ എന്നാണ്. ധനുഷ് സാര്‍ എന്റെ ഫ്രണ്ടോ ബന്ധുവോ അല്ലല്ലോ വിളിച്ച് കൊണ്ടിരിക്കാന്. എന്റെ സംവിധായകനാണ്. ഈ ചോദ്യത്തിന് എന്താണ് മറുപടി പറയുകയെന്ന് തോന്നി. ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്”- പ്രിയ വാര്യര്‍ പറഞ്ഞു.പ്രിയ വാര്യര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ മാത്രമല്ല, തമിഴ് പ്രേക്ഷകരും പ്രിയയെ ഏറ്റെടുത്തു.