കൊല്ലം:മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. കൊല്ലം തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ ഇന്ന് രാവിലെ വഴക്ക് ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. ഷാനിന്റെ ഭാര്യ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടായിരുന്നു. പിന്നീട് വീട്ടിൽ നിന്നും പോയിയിരുന്നു.
ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലും നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തിന്റെയും പിന്നാലെയുള്ള ജീവനൊടുക്കലിന്റെയും കാരണം ഇതുവരെ വ്യക്തമല്ല.കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.