അധികം വൈകാതെ ചാറ്റ്ജിപിടി അക്കൗണ്ട് ഉപയോഗിച്ചും തേഡ് പാര്‍ട്ടി സേവനങ്ങളില്‍ ലോഗിന്‍ ചെയ്യാനാവും. ഇതിനായി ശ്രമിച്ചുവരികയാണെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. ഡെവലപ്പര്‍മാരുമായി ആപ്പുകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള ലോഗിന്‍ ഉള്‍പ്പെടുത്തുന്നതിന് കമ്പനി സഹകരിച്ചുവരികയാണ്.
കണക്കുകൾ പ്രകാരം ചാറ്റ് ജിപിടിയ്ക്ക് 60 കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ഇതുവഴി ലോകത്തെ ജനപ്രിയ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി ചാറ്റ് ജിപിടി മാറി. ഷോപ്പിങ്, സോഷ്യല്‍മീഡിയ എന്നീ മേഖലകളിലേക്കും ഓപ്പണ്‍ എഐ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് . ഇത് കൂടാതെ കമ്പനി പുതിയതായി എഐ അധിഷ്ടിതമായൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണം അവതരിപ്പിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് സാം ഓള്‍ട്ട്മാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഓപ്പണ്‍ എഐ ‘സൈന്‍ ഇന്‍ വിത്ത് ചാറ്റ്ജിപിടി’ ഫീച്ചറിന്റെ ഒരു പ്രിവ്യൂ ഇമേജ് പുറത്തുവിട്ടിരുന്നു.