ആന്‍ഡ്രോയിഡ് ഫോണുകൾ ചൂടാകുന്നു, ബാറ്ററി തീരുന്നു, കാരണം ഇൻസ്റ്റഗ്രാം എന്ന് ഗൂഗിൾ

ആന്‍ഡ്രോയിഡ് ഫോണുകൾ ചൂടാകുന്നു, ബാറ്ററി തീരുന്നു, കാരണം ഇൻസ്റ്റഗ്രാം എന്ന് ഗൂഗിൾആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റഗ്രാം ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് . റീല്‍സ് വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനുമുള്ള ആഗോളതലത്തില്‍ 100 കോടിയിലേറെ ഉപഭോക്താക്കളുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മികച്ചൊരു ഇടമാണ്. എന്നാല്‍, ഇന്‍സ്റ്റഗ്രാമിനാൽ ഉടലെടുക്കുന്ന ഒരു പ്രധാന പ്രശ്‌നം ഗൂഗിള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ ഫോണ്‍ അമിതമായി ചൂടാകുന്ന പ്രശ്‌നം ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഇതിന് പരിഹാരമായി ആപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും നിർദ്ദേശിക്കുകയാണ് ഗൂഗിള്‍ . ആന്‍ഡ്രോയിഡ് ഫോണുകളില്‍ ബാറ്ററി ചാര്‍ജ് അമിതമായി ഉപയോഗിക്കുന്ന പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ളതാണ് ഈ പുതിയ അപ്‌ഡേറ്റ്. ഇതിനായി382.0.0.49.84 എന്ന ഇന്‍സ്റ്റഗ്രാം വേര്‍ഷനാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

ഫോണിലെ ബാറ്ററി ഇന്‍സ്റ്റഗ്രാം അമിതമായി ഉപയോഗിച്ച് തീര്‍ക്കുന്നുണ്ട് എന്നതിനുള്ള സ്ഥിരീകരണമാണിത്. മെറ്റയോ, ഗൂഗിളോ ഈ പ്രശ്‌നത്തിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അമിതമായ ബാറ്ററി ഉപയോഗത്തെ തുടര്‍ന്ന് ഫോണ്‍ ചൂടാകുന്ന അവസ്ഥയുണ്ടായപ്പോൾ പലരും ഇന്‍സ്റ്റഗ്രാം ലൈറ്റിലേക്ക് മാറി.

ഈ പ്രശ്‌നം പിക്‌സല്‍ ഫോണുകളില്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. പക്ഷെ മറ്റേതെല്ലാം ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ പ്രശ്‌നമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *