മധുരം അമിതമായി അടങ്ങിയ ജ്യൂസുകൾ വില്ലനോ?

ജ്യൂസുകൾ കുടിക്കുന്നത് പൊതുവെ ആരോ​ഗ്യകരമാണെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു.ടൈപ്പ്-2 പ്രമേഹ സാധ്യത അമിതമായി മധുരം അടങ്ങിയ ജ്യൂസുകൾ വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ജ്യൂസുകൾ പോഷകസമൃദ്ധമാണങ്കിലും നാരുകൾ കുറവാണ്. ഒപ്പം പ്രകൃതിദത്ത പഞ്ചസാരയും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.വിവിധ രാജ്യങ്ങളിലായി ബ്രിഗാം യങ് യൂണിവേഴ്സിറ്റി (BYU) യിലെയും ജർമ്മൻ സ്ഥാപനങ്ങളിലെയും ഗവേഷകർ 500,000-ത്തിലധികം വ്യക്തികളിൽ നിന്നും പരിശോധിച്ച ഡാറ്റ അനുസരിച്ച് ദിവസവും 230 മില്ലി ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോൾ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 5% കൂടുന്നതായി കണ്ടെത്തി. സോഡ പോലുള്ള പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ 350 മില്ലി കുടിക്കുമ്പോൾ ടൈപ്പ്-2 പ്രമേഹ സാധ്യത 25 ശതമാനം കൂടുന്നതായി കണ്ടെത്തി.മറുവശത്ത്, പഴങ്ങളും പാലുൽപ്പന്നങ്ങളും വഴി കഴിക്കുന്ന പ്രകൃതിദത്ത പഞ്ചസാര പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴച്ചാറുകളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. 100% പഴച്ചാറിൽ പോലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ഒപ്പം ശരീരഭാരം കൂട്ടുകയും ചെയ്യും. ജ്യൂസുകളിൽ നാരുകൾ കുറവായതിനാൽ പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും.ദ്രാവകരൂപത്തിലുള്ള പഞ്ചസാര രക്തപ്രവാഹത്തിലേക്ക് വേഗത്തിൽ കുതിച്ചുയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാവും.ഇത് ഇൻസുലിൻ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുന്നതിലൂടെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *