സൂപ്പർ മാർക്കറ്റിൽ സഹായിയായി റോബോർട്ട് . സൂപ്പർമാർക്കറ്റിലെത്തുന്നവരെ സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഷെൽഫുകൾ കണ്ടെത്താൻ സഹായിക്കുന്ന വീഡിയോ വൈറൽ.ജർമനിയിലാണു സംഭവം.ഒരു യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/reel/DHEqOkAIJWg/?utm_source=ig_web_copy_link
‘ഇത് എത്രത്തോളം മികച്ചതാണെന്ന് നോക്കൂ!’നിങ്ങള്‍ക്ക് വാങ്ങേണ്ടത് എന്താണെന്ന് ഇതില്‍ രേഖപ്പെടുത്താം. റോബോട്ട് നിങ്ങളെ കൃത്യമായി ആ സാധനം അടുക്കിവെച്ചിരിക്കുന്ന ഷെല്‍ഫുള്ള ഭാഗത്തേക്ക് കൊണ്ടുപോകും. വഴികാട്ടിയായ റോബോട്ടിനെ പിന്തുടര്ന്നാല് മാത്രംമതി’ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. പലചരക്ക് സാധനങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ട ഒരു ഡിസ്പ്ലേ സ്ക്രീന്‍ റോബോട്ടിന്റെ ഭാഗമാണ്. ജര്‍മ്മന്‍ ഭാഷയിലാണ് അതിലെ വിവരങ്ങള്‍. നിങ്ങള്‍ക്ക് വേണ്ട സാധനം ഏതാണെന്ന് തിരഞ്ഞെടുത്താലുടന്‍ റോബോട്ട് നിങ്ങളെ ആ സാധനം സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോകും. എന്തായാലും വീഡിയോക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.