സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടതായി പരാതി

ബസ്ഫീസടച്ചില്ലെന്നാരോപിച്ച് സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടതായി പരാതി.കണ്ണൂർ പയ്യന്നൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസിൽ കയറിയ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിവിട്ടെന്നാണ് പരാതി. .പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങാൻ നിൽക്കവെ ഇസ്മായിൽ എന്ന വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.തുടർന്ന് ഓഫീസിൽ റൂമിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥിയെ ചീത്ത വിളിക്കുകയും ശേഷം അപരിചിതനായ ഒരാളുടെ ബൈക്കിൽ കയറ്റി വിട്ടതായും വിദ്യാർത്ഥി പറയുന്നു.എന്നാൽ സംഭവം നിഷേധിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ .അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *