സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായി നാലാം ദിനമാണ് സ്വർണവിലയിൽ വർധനവ്. സ്വർണവില 73,000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമായിരിക്കും പണിക്കൂലി. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 83,250 രൂപയ്ക്ക് മുകളിലാകും. അതേസമയം ഈ വിലയിൽ തന്നെ വീണ്ടും വ്യത്യാസം ഉണ്ടാകാം കാരണം ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും ഏറ്റക്കുറച്ചിലുകൾ കാണും.