ചാറ്റ് ജിപിടി ഉപയോഗിച്ച് വാട്‌സാപ്പില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെ എന്നറിയാമോ? ചാറ്റ് ജിപിടിയുടെ വെബ് വേര്‍ഷനിലും ആപ്പിലും മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കുവാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ വാട്‌സാപ്പില്‍ ലഭ്യമായ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് ഉപയോഗിച്ചും ചിത്രങ്ങള്‍ നിര്‍മിക്കാം.വാട്‌സാപ്പില്‍ ചാറ്റ് ജിപിടി സേവനം ലഭ്യമായ രാജ്യങ്ങളിലെല്ലാം ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. വാട്‌സാപ്പ് ചാറ്റുകള്‍ക്ക് ആവശ്യമായ ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഈ സംവിധാനം സഹായിക്കും. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചിത്രങ്ങള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. സൗജന്യമായി ഇത് ഉപയോഗിക്കാം. എന്നാല്‍ ഒരു ദിവസം ഒരു ചിത്രം മാത്രമേ ഉപയോഗിക്കാനാവൂ. ഒരു ചിത്രം നിര്‍മിച്ചതിന് ശേഷം 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രവുമല്ല ചിത്രങ്ങള്‍ നിര്‍മിച്ചുവരാന്‍ ഏകദേശം 2 മിനിറ്റെങ്കിലും എടുക്കുന്നുണ്ട്.
+1 (800) 242-8478 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത് നമ്പറിലേക്കുള്ള ചാറ്റ് തുറക്കുകയോ ചെയ്യുക. Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം. ശേഷം നിങ്ങൾക്ക് എന്ത് ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നൽകുക. രണ്ട് മിനിറ്റ് കൊണ്ട് ആദ്യ ചിത്രം നിർമിച്ചു നൽകും വീണ്ടും ചിത്രം നിർമിക്കാൻ ശ്രമിക്കുമ്പോൾ, സൗജന്യ പരിധി കഴിഞ്ഞുവെന്നും കൂടുതൽ ചിത്രങ്ങൾ നിർമിക്കാൻ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്നുമുള്ള സന്ദേശം ലഭിക്കും. ഇതോടൊപ്പം ചാറ്റ് ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാൻ ആവശ്യപ്പെടുന്ന യുആർഎൽ ചാറ്റിൽ ലഭിക്കും. ഇത് തുറന്ന് നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിനെ ചാറ്റ് ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം. നിങ്ങൾ ചാറ്റ് ജിപിടി വരിക്കാരാണെങ്കിൽ കൂടുതൽ ചിത്രങ്ങൾ ഒരു ദിവസം തന്നെ നിർമിക്കാനാവും.