ക്രൂരത; പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ‘അമ്മ കാമുകനൊപ്പം ഒളിച്ചോടി, ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി.പിന്നാലെ മനോവിഷമത്തിലായിരുന്ന കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്നാട്ടിലാണ് സംഭവം.ദിണ്ടിഗൽ ജില്ലയിൽ പവിത്ര എന്ന യുവതിയാണ് കാമുകനൊപ്പം പോയത്.പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ ,’അമ്മ കാളീശ്വരി,പവിത്രയുടെ മക്കളായ ഏഴുവയസ്സുകാരി ലളിതശ്രീ അഞ്ചുവയസുകാരി ദീപ്തി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തി.ഭർത്താവുമായി പിണങ്ങിയ പവിത്ര കഴിഞ്ഞ ഏപ്രിലിലാണ് മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് വന്നത്.ഇരുവരുമായുള്ള പ്രശ്‍നം പരിഹരിക്കാൻ കുടുംബം ഇടപെട്ടില്ലെങ്കിലും ചർച്ച വിജയിച്ചില്ല.ഇതിനിടെ പവിത്ര മറ്റൊരാളുമായി അടുപ്പത്തിലായി.
.
യുവതിയുടെ ഈ ബന്ധം അറിഞ്ഞ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇത് വക വെക്കാതെ ചൊവ്വാഴ്ച്ച പവിത്ര കാമുകനോടൊപ്പം ഇറങ്ങിപോവുകയായിരുന്നു. ഇതിനു പിന്നാലെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മലും ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *