തൃശ്ശൂരിൽ ബസ് അപകടം; സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

തൃശ്ശൂരിൽ ബസ് അപകടം. സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നത് . തൃശൂർ ചേർപ്പ് ചെവ്വൂർ അഞ്ചാംകല്ലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് ആണ് പരിക്കേറ്റത്. തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ ശനിയാഴ്ച 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നതും സ്ത്രീകൾ ഉൾപ്പടെ ബസ് കാത്തുനിന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *