ആക്സിയം–4 വിക്ഷേപണം നാളെ; എന്താണ് ആക്‌സിയോം 4 ദൗത്യം ?

ആക്സിയോം-4 എന്നത് ആക്സിയോം സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനി സംഘടിപ്പിക്കുന്ന ഒരു ബഹിരാകാശ ദൗത്യമാണ്. ഈ ദൗത്യത്തിൽ, ഒരു സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നാല് യാത്രികർ ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് (ISS) പോകും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ആറ് തവണ മാറ്റിവെച്ച ആക്‌സിയോം-4 ദൗത്യത്തിന്റെ ഒരു പുതിയ വിക്ഷേപണ തീയതിയാണ് ഇപ്പോൾ നാസ നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ 25 ബുധനാഴ്ച വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 2:31-നായിരിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.10) വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്ര ദൗത്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *