വിവാഹ മോചന കേസിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി .ഇത്തരം കേസുകളിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.ഇത് തെളിവായി പരിഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് . എന്നാൽ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൗലിക അവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റി നിർത്താൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.പഞ്ചാബ് ഹരിയാന കോടതികളിൽ നടന്ന വിവാഹ മോചനക്കേസിന്റെ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വിവാഹ മോചനകേസിൽ ഭർത്താവ്ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്ത സംഭാഷണം തെളിവായി സമർപ്പിച്ചു. എന്നാൽ ഇത് തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് ചോദ്യം ചെയ്ത് ഭർത്താവ് സുപ്രീം കോടതിയെ സമീപിച്ചു. പങ്കാളികൾ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണ് വിവാഹ മോചന കേസുകളിൽ നടക്കുന്നത് .അതിനാൽ തന്നെ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു.ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.