കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. ലൈംഗിക ചൂഷണത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി സമർപ്പിച്ചതായാണ് വിവരം.വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുകയും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുൽ മാങ്കുട്ടത്തിലിന്റെ മറ്റൊരു വോയിസ് റെക്കോർഡും പുറത്തുവന്നിരുന്നു. എന്നാൽ പരാതി നൽകുന്നതിനെ കുറിച്ച് യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യുവതി നേരിട്ട് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. യുവതി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെ ഉടൻ ചോദ്യം ചെയ്തേക്കും. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന കോൾ റെക്കോർഡും വാട്സ്ആപ്പ് ചാറ്റുമാണ് യുവതി പരാതിക്കൊപ്പം സമർപ്പിച്ചത്.
ലൈംഗിക ചൂഷണവും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കലും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി യുവതി, അറസ്റ്റ് ഉടൻ?
