23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നാല് വർഷത്തിന് ശേഷമാണ് പുടിന്റെ ഇന്ത്യ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളിൽ നിർണ്ണയകമാണ് ഇത്തവണത്തെ ഉച്ചകോടി.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് പുടിൽ ഇന്ത്യയിൽ എത്തുന്നത്. വൈകുന്നേരത്തോടെ രാജ്യതലസ്ഥാനത്ത് വിമാനമിറങ്ങുന്ന പുടിന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വകാര്യ വിരുന്ന് ഒരുക്കിയിട്ടുണ്ട്.സംബർ 5 , വെള്ളിയാഴ്ചയാണ് വാർഷിക ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും ഉച്ചകോടി വേദിയാകും
