പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ വൈകിട്ട് 6.30 ന് സ്‌നേഹസംഗമം നടക്കും. ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്‌നേഹസന്ദേശം നല്‍കും.ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ തിയോഫിലിസ് മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര എന്നിവര്‍ സാന്നിദ്ധ്യമാകും.
ട്രിവാന്‍ഡ്രം ഫെസ്റ്റ് സ്‌നേഹസംഗമം 29 ന് വൈകിട്ട് 6.30 ന് : ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍ മുഖ്യാതിഥി
