മാക് ബുക്കിനും ഐപാഡിനും വില കുത്തനെ കൂട്ടി!

പ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്ക് വൻ തിരിച്ചടി. ഇന്ത്യയിലടക്കം ആഗോള വിപണിയിൽ മാക് കമ്പ്യൂട്ടറുകളുടെയും ഐപാഡുകളുടെയും വില ആപ്പിൾ കുത്തനെ വർദ്ധിപ്പിച്ചു. ജനപ്രിയ മോഡലായ മാക് മിനി, മാക്ബുക്ക് എയർ എന്നിവയ്ക്കൊപ്പം ഹോംപോഡ്, ആപ്പിൾ ടിവി എന്നിവയ്ക്കും വില കൂടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ കുതിച്ചുചാട്ടം കാരണം മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് ആഗോളതലത്തിൽ വില വർദ്ധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ആപ്പിൾ ചൂണ്ടിക്കാണിക്കുന്നത്.

എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്‍ ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. ഇവയ്ക്ക് പുറമെ വരാനിരിക്കുന്ന ഐഫോൺ 18 സീരീസുകൾക്കും വിപണിയിൽ ഉയർന്ന വില നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിപണിയിലുള്ള ഐഫോൺ മോഡലുകളുടെ വിലയിൽ ആപ്പിൾ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *