ഇ – ബസ് ത്രികക്ഷി കരാറിലെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മേയർ വിവി രാജേഷ്

ഇ – ബസ് വിവാദത്തിൽ വാചകമടിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പൊളിച്ചടുക്കി തിരുവനന്തപുരം മേയർ വിവി രാജേഷ്. ബസുകൾ കെഎസ്‌ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. കെഎസ്‌‌ആർടിസി സ്റ്റാൻഡിലേ കിടക്കൂവെന്ന് ബസുകൾക്ക് നിർബന്ധമില്ല. നൂറോ ആയിരമോ ബസിടാൻ സ്ഥലം കോർപ്പറേഷനുണ്ടെന്ന് മേയർ വ്യക്തമാക്കി. നഗരത്തിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌ടിന് വാങ്ങിനൽകിയതെന്നാണ് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണിതെന്നും പോസ്റ്റിലുണ്ട്. കെഎസ്‌ആർടിസി ഈ കരാർ ലംഘിച്ചതായാണ് പരിശോധനയിൽ കാണുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങിനൽകിയ വൈദ്യുതി ബസ് ഉപയോഗിച്ചുവെന്നതാണ് പ്രധാന കരാർ ലംഘനം.

Leave a Reply

Your email address will not be published. Required fields are marked *