ശബരിമല സ്വർണക്കൊള്ള ; പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയേക്കും; കടകംപള്ളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കടുത്ത നടപടികളിലേക്ക് ഇഡി. കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ഇഡി വിശദമായി ചോദ്യം ചെയ്യും.മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുളളവരെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളും ഇഡി ആരംഭിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധങ്ങളിലാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക..ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടും. ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം കണക്കാക്കിയായിരിക്കും ഇ‍ഡിയുടെ നടപടി. ഇതിനുള്ള നീക്കങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു കഴിഞ്ഞു. 2019 മുതലുള്ള സംശയകരമായ എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കുമെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *