ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ആരായാലും, മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയില്‍ പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോകണം. ഈ അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള് ക്തജനങ്ങള്‍ക്കുണ്ട്. ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി, എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പിന്നീട് എന്തുണ്ടായി. ദേശീയ അന്തര്‍ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണമേല്‍പ്പിക്കണം. ഇ ഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവത്തില്‍ ദേശീയ ഏജന്‍സികള്‍ വേണ്ടെന്ന നിലപാട് അന്വേഷണത്തില്‍ ചില നീക്കുപോക്കുകളുണ്ടെന്ന സംശയം ജനിപ്പിക്കുന്നു. മകരവിളക്ക് നടക്കാന്‍ പോകുമ്പോള്‍ തന്ത്രി അറസ്റ്റിലായെന്നത് ഭക്തര്‍ക്ക് ആശങ്കയും വേദനയുമുളവാക്കുന്നതാണ്.
സമഗ്ര അന്വേഷണം വേണം: ഉന്നതരെ ഒഴിവാക്കുന്നത് ദുരൂഹം: കുമ്മനം
