ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ; ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന; ചിത്രങ്ങൾ പുറത്ത്

2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന. ബിഹാറിൽ ബിജെപിയുടെ ചുമതലയുള്ള വിനോദ് താവ്‌ഡെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി, മൈഥിലി എന്നിവർക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തിമായത്.സ്വന്തം മണ്ഡലമായ മധുബാനിയിൽനിന്ന് മത്സരിക്കാനാണ് സാധ്യത.അവരെ ഞാൻ സ്വാഗതം ചെയ്യുകയും ബിഹാറിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതീക്ഷകൾ നിറവേറ്റാനും അഭ്യർഥിക്കുകയും ചെയ്യുന്നു’’– വിനോദ് താവ്‌ഡെ എക്‌സിൽ കുറിച്ചു.

2024 ൽ മൈഥിലിയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. അതേസമയം ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആർ.ഗ്യാനേഷ് കുമാർ അറിയിച്ചിരുന്നു. നവംബർ 6, 11 തീയതികളിൽ വോട്ടെടുപ്പും നവംബർ 14 ന് വോട്ടെണ്ണലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *