‘കോസ്മിക് സാംസൺ’ ടീസർ എത്തി!

മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് ‘കോസ്മിക് സാംസൺ’. സന്ദീപ് പ്രദീപ് നായകനാകുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ്. ചിത്രത്തിന്റെ സഹരചയിതാവ് അഭികൃഷ് ആണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സഹനിർമ്മാണം മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീതം സിബി മാത്യു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി.ആർ.ഒ ശബരി എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *