തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നൊരു സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലൈകുന്നു.പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌യുടെ അടുത്തേക്ക് ജനക്കൂട്ടത്തിൽ നിന്നും ഒരാൾ ഫ്ളവര്‍ ബോളെറിയുന്നതും, ഉടൻ തന്നെ അദ്ദേഹം സൈക്കിളിൽ തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ബോൾ വരുന്നത് കണ്ട് അത് ബോംബാണെന്ന് കരുതിയാണോ വിജയ് പരിഭ്രമിച്ച് ഓടിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.വിഡിയോ വലിയ രീതിയിൽ ട്രോളും ചെയ്യപ്പെടുന്നുണ്ട്.
ബോൾ അടുത്തുവീണ ഉടനെ വിജയ് പിന്തിരിഞ്ഞോടുകയും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആരാധകന്‍ എറിഞ്ഞ ബോളില്‍ നിന്നും പൂക്കളായിരുന്നു പുറത്തേക്ക് വന്നത്.
ഇതിന് പിന്നാലെ താരം വേഗത്തിൽ തന്റെ കാരവനിലേക്ക് കയറുകയും ചെയ്തു.എന്നാൽ ആരാധകർ വലിയ തോതിൽ ചുറ്റും കൂടിയതിനാലാണ് അദ്ദേഹം മാറിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.
പ്രചരണത്തിനിടെ ഫ്ളവർ ബോളെറിഞ്ഞ് ആരാധകൻ;ഭയന്നോടി വിജയ്
