പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു. എന്നായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ. ‘യു ആര്‍ ദി ബെസ്റ്റ്, ഞാൻ നിങ്ങളെ പോലെ ആകാന്‍ ശ്രമിക്കുന്നു’ എന്നാണ് ആശംസകള്‍ കൈമാറുന്നതിനിടയില്‍ മെലോണി പറഞ്ഞത്.

നേരത്തെ ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലും ഇരുവരും കണ്ടുമുട്ടിയിരുന്നു. അന്ന് മെലോണി മോദിയോടൊപ്പം ഒരു സെൽഫി എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. നല്ല സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവെച്ചത്.