നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ നിയന്ത്രണം വിട്ടതോടെ കർശന ഇടപെടലുമായി ഹൈക്കമാൻഡ്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് സൈബർ പോര് മാറിയതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് എഐസിസി ഇടപെടൽ. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ കെപിസിസിക്ക് നിർദ്ദേശം നൽകി.
‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് പരാതി. കെ.സി വേണുഗോപാൽ, കെ. സുധാകരൻ, റോജി എം. ജോൺ തുടങ്ങിയ പ്രമുഖ നേതാക്കളെ സൈബർ ഇടങ്ങളിൽ അപമാനിക്കാൻ ഈ ഗ്രൂപ്പിലൂടെ ആഹ്വാനം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. റോജി എം. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ അധിക്ഷേപങ്ങൾ ചൊരിയാൻ നിർദ്ദേശം നൽകിയത് ഈ ഗ്രൂപ്പിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്
