ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു.ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.പരിപാടിയുടെ ഈവന്റ് മാനേജ്മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.എന്നാൽ, ചെലവായ മുഴുവൻ തുകയും ലഭിക്കണമെന്ന നിലപാടിൽ സൊസൈറ്റി ഉറച്ചുനിൽക്കുന്നത് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. പരിപാടിക്കായി ആകെ 7 കോടി രൂപ ചെലവായെന്നും ഈ തുക മുഴുവൻ ലഭിക്കണമെന്നുമാണ് വാദം.
ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ.
