ഇത് പണി ആവും നിയസഭയിൽ സംഭവിച്ചത് അറിഞ്ഞോ

കസേര മാറിയേക്കാം… പക്ഷേ കൊള്ളയും നാടകവും ഇപ്പോഴും പഴയതുതന്നെ! സ്വന്തം നാടിനെ കടക്കെണിയിലാക്കി പരസ്പരം ചെളി വാരിയെറിയുന്ന ഈ രാഷ്ട്രീയ നാടകം ഇനി എത്രകാലം
കേരള നിയമസഭയിൽ വീണ്ടും അതേ പഴയ നാടകം അരങ്ങേറിയിരിക്കുകയാണ്! പക്ഷെ ഒരു വ്യത്യാസമുണ്ട്… കസേരകൾ മാറിയിരിക്കുന്നു എന്ന് മാത്രം! അന്ന് പ്രതിപക്ഷത്തിരുന്നവർ ഇന്ന് ഭരണത്തലപ്പത്താണ്, അന്ന് ഭരിച്ചിരുന്നവർ ഇന്ന് പ്രതിപക്ഷത്തുമാണ്.

അധികാരത്തിൽ ഇരുന്നപ്പോൾ എൽ.ഡി.എഫ് ചെയ്തത് നാട് കടക്കെണിയിലാക്കുകയായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണം പിടിച്ചിട്ട് സ്ഥിതി എന്തെങ്കിലും മാറിയോ? ഇല്ല! അന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ കിഫ്ബിയെ കോൺഗ്രസ് ഒരിക്കലും വാനോളം പുകഴ്ത്തിയിരുന്നില്ല, അതിന്റെ പേരിൽ അഴിമതി ആരോപിച്ചവരാണ് അവർ. എന്നാൽ ഇന്ന് ഭരണത്തിൽ വന്നപ്പോഴും അതേ കിഫ്ബിയുടെ പേരിൽ കോടികൾ കടമെടുത്ത് നാട് മുടക്കുന്ന അതേ നയം തന്നെ തുടരുകയാണ്!
നിയമസഭയിൽ വീണ്ടും കിഫ്ബിയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അടിയോടു അടി. മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നു: ‘കിഫ്ബി കേരളത്തിന്റെ ധനസ്ഥിതി തകർത്ത് തരിപ്പണമാക്കി!’ മറുഭാഗത്ത് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു: ‘കിഫ്ബിയെ തകർത്തത് ചതിയൻ ചന്തുവായ യു.ഡി.എഫ് ആണ്!’കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹംനിയമസഭയിൽ കിഫ്ബിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബി കേരളത്തിന്റെ ധനസ്ഥിതി തകർത്ത് തരിപ്പണമാക്കിയെന്നും ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യു.ഡി.എഫാണെന്ന് നോട്ടീസ് അവതരിപ്പിച്ച മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു.

ജനങ്ങൾക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ… നിങ്ങൾ രണ്ടു കൂട്ടരും മാറിമാറി വന്നിട്ട് ഈ നാടിന് എന്ത് പ്രയോജനമാണുണ്ടായത്? കടം വാങ്ങി നാട് മുടക്കുന്നതിൽ അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കുകയാണോ നിങ്ങൾ?”
സഭയിൽ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കിഫ്ബിയെക്കുറിച്ച് പറഞ്ഞത് എന്താണ്? ‘ധനവകുപ്പിന് നിയന്ത്രണമില്ലാത്ത പ്രത്യേക സാമ്രാജ്യമായി കിഫ്ബി മാറി, ഖജനാവ് കൊള്ളയടിച്ചു’ എന്നൊക്കെ
സാർ, ഇന്ന് നിങ്ങൾ ഭരണത്തിലിരുന്ന് ഇതൊക്കെ പറയുമ്പോൾ, പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ അഞ്ചു വർഷം നിങ്ങൾ എന്താണ് ചെയ്തതെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. അന്ന് കിഫ്ബി ഒരു കൊള്ളയാണെന്ന് പറഞ്ഞ നിങ്ങൾ തന്നെയാണോ ഇന്ന് അധികാരത്തിൽ വന്നപ്പോൾ അതേ കിഫ്ബിയുടെ പേരിൽ വീണ്ടും കടമെടുപ്പ് ന്യായീകരിക്കുന്നത്?
അന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ കോൺഗ്രസ് കിഫ്ബിയെ ഒരിക്കലും പുകഴ്ത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാൽ ഇന്ന് ഭരണം കിട്ടിയപ്പോൾ ആ കിഫ്ബിയെ പൂർണ്ണമായി പിരിച്ചുവിടാനോ അതിലെ കൊള്ളകൾ പുറത്തുകൊണ്ടുവന്ന് നിയമനടപടി സ്വീകരിക്കാനോ ധൈര്യം കാണിക്കാതെ, അതേ സംവിധാനം വഴി വീണ്ടും കടക്കെണി സൃഷ്ടിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. അപ്പോൾ പിന്നെ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?

ഇനി പ്രതിപക്ഷത്തിരുന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ നടത്തിയ ആ വലിയ അവകാശവാദങ്ങൾ ഒന്ന് പരിശോധിക്കാം! അദ്ദേഹം പറയുന്നു: ‘പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തേത്, ദേശീയപാത വികസനം, മലയോര പാതകൾ, വയനാട് തുരങ്കപാത തുടങ്ങിയ സുപ്രധാന പദ്ധതികൾക്ക് പണം കണ്ടെത്താൻ കിഫ്ബി വഴി സാധിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം വന്നത് കേരളത്തിലാണ്!ോ’
കേൾക്കാൻ നല്ല സുഖമുള്ള വാചകങ്ങൾ! പക്ഷേ ചോദിക്കട്ടെ സർ, പണം കണ്ടെത്താൻ സാധിച്ചു എന്ന് മാത്രം പറഞ്ഞതുകൊണ്ട് എന്ത് ന്യായീകരണമാണുള്ളത്? ആ പണം മുഴുവൻ എങ്ങോട്ട് പോയി
ദേശീയപാത വികസനത്തിന്റെ പേരിൽ കോടികൾ ഒഴുക്കി എന്ന് പറയുന്നു. പക്ഷേ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇടിഞ്ഞു വീഴുന്ന ദേശീയപാതകളും, മഴയത്ത് ഒലിച്ചുപോകുന്ന റോഡുകളും ആരുടെ പണിയാണ്? ശാസ്ത്രീയമായ പഠനങ്ങളില്ലാതെ, അനാസ്ഥയുടെ മേൽ പണിത ഈ റോഡുകൾ കണ്ട് ജനങ്ങൾ കയ്യടിക്കണമെന്ന് എന്ത് ധൈര്യത്തിലാണ് നിങ്ങൾ പറയുന്നത്?
മലയോര പാതകളുടെ കാര്യം പറഞ്ഞില്ലേ? ഏത് മലയോര പാതയാണ് നിങ്ങൾ റെഡിയാക്കിയത്? പകുതി വഴിയിൽ പണി മുടങ്ങി, കുഴികളും ചെളിയും നിറഞ്ഞ് നാട്ടുകാർ നരകയാതന അനുഭവിക്കുന്ന പാതകളാണോ നിങ്ങളുടെ വികസനം?
ഇനി വയനാട് തുരങ്കപാത! പ്രഖ്യാപനങ്ങളും ഫ്ലെക്സ് ബോർഡുകളും വെച്ച് ആളുകളെ പറ്റിക്കാൻ നല്ല മിടുപ്പാണ്. പക്ഷേ വയനാട്ടിൽ ഒരു ചെറിയ പ്രളയമോ ഉരുൾപൊട്ടലോ വന്നാൽ ഈ തുരങ്കപാതയും പദ്ധതികളും എവിടെ നിൽക്കും എന്നതിനെക്കുറിച്ച് എന്തെങ്കിലും മുൻകാഴ്ചയുണ്ടായിരുന്നോ? വെറും വാഗ്ദാനങ്ങളും കടക്കെണികളും മാത്രം ബാക്കി വെച്ച്, ‘പണം കണ്ടെത്തി’ എന്ന് അവകാശപ്പെടുന്നതിൽ എന്ത് അർത്ഥമാണുള്ളത്
ഇവിടെയാണ് നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. എൽ.ഡി.എഫ് ആയാലും ശരി, യു.ഡി.എഫ് ആയാലും ശരി – രണ്ടും രണ്ടും കണക്കാണ്!
നാടിന് വികസനം കൊണ്ടുവന്നു എന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ, അത് നാടിനെ കടക്കെണിയിലാക്കി എന്ന് യു.ഡി.എഫ് പറയുന്നു. എന്നാൽ യു.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം ഈ കടക്കെണി മാറ്റാൻ എന്തെങ്കിലും ചെയ്തോ? ഇല്ല! പകരം അവരും കൂടുതൽ കടമെടുത്ത് പദ്ധതികൾ നടത്തുന്നു. കടമെടുത്ത് കടമെടുത്ത് കേരളത്തെ പൂർണ്ണമായി മുടക്കുകയാണ് ഈ രണ്ട് മുന്നണികളും ചേർന്ന് ചെയ്യുന്നത്.
ജനങ്ങൾക്ക് വേണ്ടത് പരസ്പരം പഴിചാരി നിയമസഭയിൽ അടിപിടി കൂടുന്ന ഈ രാഷ്ട്രീയ നാടകമല്ല. കാര്യങ്ങൾ ചെയ്തു കാണിക്കുന്ന, ജനങ്ങളുടെ നികുതിപ്പണത്തിന് സുരക്ഷിതത്വം നൽകുന്ന ഒരു സർക്കാരിനെയാണ്. ഒരാൾ ഭരണത്തിൽ വന്നാൽ മുൻ സർക്കാർ ചെയ്ത അബദ്ധങ്ങൾ തിരുത്തി നാട് നന്നാക്കാൻ നോക്കുകയല്ലേ വേണ്ടത്? അതിനുപകരം ‘അവർ ഇത്രയും കോടി കടമുണ്ടാക്കി, അതുകൊണ്ട് ഞങ്ങൾ കുറച്ചുകൂടി കടമെടുക്കുന്നു’ എന്ന് പറയുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്?
നാശത്തിന്റെ പാതയിൽ നിൽക്കുന്ന ഈ കേരളത്തിൽ, നിങ്ങൾ ചെയ്ത വാഗ്ദാനങ്ങളിൽ പകുതിയും ഇന്ന് കാടുമൂടി കിടക്കുകയാണ്. ഫ്ലെക്സ് വെച്ചും പരസ്യം കൊടുത്തും ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് കരുതേണ്ട!”
വെറുതെ വായ തലയ്ക്കുന്നതല്ലാതെ ഈ കേരളത്തിന് വേണ്ടി നിങ്ങൾ എന്ത് പുതിയ മാതൃകയാണ് കൊണ്ടുവന്നത്?
സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ, സർക്കാരുകൾ തമ്മിലുള്ള ഈ വാക്പോര് കണ്ട് ജനം കൈയടിക്കുമെന്ന് കരുതുന്നുണ്ടോ? കിഫ്ബി വഴി കോടികൾ ഒഴുക്കി എന്ന് പറയുന്നവർ, ആ പണത്തിന്റെ കണക്കുകൾ എവിടെയാണെന്ന് വ്യക്തമാക്കണം. പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയും ഇന്നും തുരുമ്പെടുത്ത് കാടുമൂടി കിടക്കുകയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളാണ്. മാറി മാറി ഭരിച്ച് കേരളത്തെ ഒരു വലിയ കടലാസ് സാമ്രാജ്യമാക്കി മാറ്റിയതല്ലാതെ, ജനങ്ങൾക്ക് അർഹമായ ജീവിതം കൊടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല! ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഈ കൊള്ളയും കളിമണ്ണിലെ വികസനവും അധികകാലം നടക്കില്ല.”
ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും ജനങ്ങൾ ഈ കളി തിരിച്ചറിയേണ്ടതുണ്ട്. പരസ്പരം പഴിചാരി രക്ഷപ്പെടാമെന്ന് കരുതുന്ന രാഷ്ട്രീയക്കാരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ – വികസനം എന്നാൽ വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് യാഥാർത്ഥ്യങ്ങളാണ്

സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും 25,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ബാക്കി പദ്ധതികൾ പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണമെന്നും ഇതിനായുള്ള വരുമാന മാർഗ്ഗങ്ങൾ കിഫ്ബിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധനവകുപ്പിന് നിയന്ത്രണമില്ലാത്ത പ്രത്യേക സാമ്രാജ്യമായി കിഫ്ബി മാറിയിരുന്നുവെന്നും, ഇനിമുതൽ കിഫ്ബി ധനവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

മറുവശത്ത്, പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തേതെന്നും വികസന രംഗത്തുണ്ടായ മാറ്റങ്ങൾക്ക് കാരണം കിഫ്ബിയാണെന്നും കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. ദേശീയപാത വികസനം, മലയോര പാതകൾ, വയനാട് തുരങ്കപാത തുടങ്ങിയ സുപ്രധാന പദ്ധതികൾക്ക് പണം കണ്ടെത്താൻ കിഫ്ബി വഴി സാധിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് വികസന പദ്ധതികൾ അനുവദിച്ചതെന്നും, കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം വന്നത് കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേറ്റ് വൽക്കരണ അജണ്ട നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കിഫ്ബി എന്ന് കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രിക്ക് അമർഷമാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കിഫ്ബി പദ്ധതികൾ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സർക്കാർ നിർദ്ദേശം തള്ളുകയായിരുന്നു.ഓരോ തവണയും നിയമസഭ കാണുമ്പോൾ സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്ന ഒരൊറ്റ ചോദ്യമേയുള്ളൂ… ‘ഓക്കേ, നാണം ആവുന്നില്ലേ ഇവർക്ക് ഇങ്ങനെ പരസ്പരം ചെളി വാരിയെറിയാൻഅങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നതല്ലാതെ, ഈ നാടിന്റെ കടക്കെണി തീർക്കാൻ, മുടങ്ങിപ്പോയ പദ്ധതികൾക്ക് ജീവൻ വെപ്പിക്കാൻ ഇവർക്ക് എന്താണ് പദ്ധതി? കടമെടുത്ത് കേരളത്തെ മുടക്കുന്ന ഈ ദുർഭരണത്തിന് ഇനി എന്ത് പ്രതിവിധിയാണ് ഉള്ളത്?അന്ന് പ്രതിപക്ഷത്തിരുന്നവർ ഇന്ന് ഭരിക്കുന്നു, അന്ന് ഭരിച്ചവർ ഇന്ന് പ്രതിപക്ഷത്തിരിക്കുന്നു. കസേരകളും വേഷങ്ങളും മാറിയതല്ലാതെ, ഈ നാടിന്റെ ഗതികേടിന് യാതൊരു മാറ്റവുമില്ല. അന്ന് കിഫ്ബിയെ എതിർത്തവർ ഇന്ന് അതിലൂടെത്തന്നെ കടമെടുപ്പ് തുടരുന്നു; അന്ന് കിഫ്ബിയെ ന്യായീകരിച്ചവർ ഇന്ന് പ്രതിപക്ഷത്തിരുന്ന് കണ്ണീരൊഴുക്കുന്നു. ഇതിനിടയിൽ പെട്ടുപോകുന്നത് ആരാണ്? നമ്മൾ സാധാരണക്കാരായ ജനങ്ങൾ മാത്രമാണ്!ഒരാൾ വന്ന് നാട് കുളമാക്കും, അടുത്തയാൾ വന്ന് അതിന്റെ പേരിൽ കുറ്റപ്പെടുത്തി വീണ്ടും കുളമാക്കും. ഈ ‘കുളമാക്കൽ’ രാഷ്ട്രീയത്തിന് ഇനിയെങ്കിലും ഒരു ഫുൾസ്റ്റോപ്പ് വെച്ചേ തീരൂ! പരസ്പരം പഴിചാരി സമയം കളയുന്നത് നിർത്തിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നാട് നന്നാക്കാനും വല്ലവഴിയുമുണ്ടോ എന്ന് നോക്കാൻ അവരോട് ആവശ്യപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *