വീണാ ജോർജിന്റെ കള്ളക്കളി ഒടുവിൽ വെളിച്ചത്തായി!
ഗൺമാൻ നൽകിയ ഞെട്ടിക്കുന്ന മൊഴിയും, ഡോക്ടർമാരുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെ… സ്വന്തം കുരുക്കിൽ വീണിരിക്കുകയാണ് വീണാ ജോർജ്!”
അതെ, ഹോളിവുഡ് ഡയറക്ടർമാർ പോലും തോറ്റുപോകുന്ന മാസ്റ്റർപീസ് തിരക്കഥ! ഓസ്കാർ കമ്മിറ്റി തടഞ്ഞുവെച്ച അവാർഡ് എന്തുകൊണ്ട് കണ്ണൂരിലേക്ക് അയച്ചുകൊടുത്തില്ല എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഓർമ്മയുണ്ടോ ആ ദിവസങ്ങൾ? കണ്ണൂർ റെയിൽവേ സ്റ്റേഷൻ… കെഎസ്യുക്കാരുടെ കരിങ്കൊടി പ്രതിഷേധം… തൊട്ടുപിന്നാലെ ദാ വരുന്നു നെക്ക് കോളർ! നേരെ ഐസിയു! ഒപ്പം കരച്ചിലും വിളിപ്പാടും, മുഖ്യമന്ത്രിക്ക് അടിയന്തര ഫോൺ കോൾ, സ്പീക്കറുടെ വൈകാരിക പ്രസംഗങ്ങൾ… എന്റെ ദൈവമേ, സിനിമയെ വെല്ലുന്ന എന്തൊക്കെ കാട്ടിക്കൂട്ടലുകളായിരുന്നു നമ്മൾ അന്ന് കണ്ടത്!
കണ്ടവർ കണ്ടവർ പറഞ്ഞു: ‘അയ്യോ അവിടെ ഒരു പോറൽ പോലും വീണിട്ടില്ലല്ലോ!’ ആ വീഡിയോ ദൃശ്യങ്ങൾ ഇന്നും ഇന്റർനെറ്റിലുണ്ട്. വ്യക്തമായി കാണാം അവിടെ എന്താണ് നടന്നതെന്ന്. എന്നാൽ, അധികാരം ഉപയോഗിച്ച്, പോലീസിനെക്കൊണ്ട് കള്ളക്കേസെടുപ്പിച്ച്, ഇല്ലാത്ത ആയുധം കണ്ടെത്തി ആളെ കൊല്ലാക്കൊല ചെയ്യാൻ നോക്കിയവർക്ക് ദാ ഇപ്പോൾ സ്വന്തം വിന തിരിഞ്ഞുകുത്തുകയാണ്
കാര്യങ്ങൾ എന്താണെന്ന് അറിയാമോ? വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിയായിരിക്കെ, കെഎസ്യു പ്രവർത്തകർ കരിങ്കുടിയുമായി വന്ന് വലിയ ആയുധം കൊണ്ട് പരിക്കേൽപ്പിച്ചു എന്നായിരുന്നു അന്നത്തെ പോലീസ് കേസ്. ആ പോലീസ് കേസിന് ആധാരമായോ? വീണാ ജോർജിന്റെ ഗൺമാൻ ആയിരുന്ന അഭിലാഷ് നൽകിയ മൊഴി!
പക്ഷേ ഇപ്പോൾ എസ്ഐടി വീണ്ടും കേസ് അന്വേഷിച്ച് ഗൺമാനെ ചോദ്യം ചെയ്തപ്പോൾ ഗൺമാൻ കൈകൂപ്പി സത്യം പറഞ്ഞു:
‘എന്നെക്കൊണ്ട് നിർബന്ധിച്ച് അങ്ങനെ മൊഴി പറയിപ്പിച്ചതാണ്! മന്ത്രി വീണ ജോർജ് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ പോലീസ് സ്റ്റേഷനിൽ നുണ മൊഴി നൽകിയത്!’
എങ്ങനെയുണ്ട് തിരക്കഥ? സ്വന്തം ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ച്, നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം തകർക്കാൻ നോക്കിയ ഒരു ഭരണാധികാരി! ഈ വെളിപ്പെടുത്തലോടെ ഗൺമാനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ വന്നു കഴിഞ്ഞു
അതുമാത്രമല്ല, ഈ പരിക്കിന്റെ ഉറവിടം തേടി എസ്ഐടി പലരെയും ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വീണാ ജോർജിനെ ചികിത്സിച്ച, കഴുത്തിൽ നെക്ക് കോളർ ഇട്ടുകൊടുത്ത ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്. ഡോക്ടർമാർ പറയുന്നത് എന്താണെന്നറിയാമോ?
‘കഴുത്തിൽ പ്രത്യേകിച്ച് വലിയ മുറിവൊന്നും ഉണ്ടായിരുന്നില്ല! പിന്നെ സ്വാഭാവികമായി അവിടെയുണ്ടായ ഒരു ചെറിയ നീർക്കെട്ട് കാരണം മാത്രമാണ് അത്തരത്തിൽ ഒരു കോളർ ബെൽറ്റ് ഇട്ടുകൊടുത്തത്. അല്ലാതെ മറ്റൊരു കാര്യവും ഇതിനകത്ത് ഉണ്ടായിരുന്നില്ല!’
ചിന്തിച്ചു നോക്കൂ… ഒരു മന്ത്രി തന്റെ പവർ ഉപയോഗിച്ച്, കാര്യങ്ങൾ പ്രഷറൈസ് ചെയ്താണ് ഡോക്ടർമാരെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് എന്നാണ് ഈ മൊഴിയിലൂടെ വ്യക്തമാകുന്നത്.
ഇനി ഐസിയുവിൽ പ്രവേശിച്ച കാര്യമാണ് അടുത്ത വലിയ തമാശ! ഒരാവശ്യവുമില്ലാതെ വീണാ ജോർജ് ഐസിയു ബെഡ് ഉപയോഗിച്ചതിനപ്പുറത്തേക്ക്, മറ്റേതെങ്കിലും ഒരു രോഗിക്ക് അടിയന്തരമായ പരിചരണം ആവശ്യമായ ഘട്ടത്തിൽ, ആ ഐസിയുവിൽ ഒരാവശ്യവുമില്ലാതെയാണ് മന്ത്രി കേറി കിടന്നത്!
മന്ത്രി എവിടെയാണ് കിടക്കേണ്ടത്? വാർഡിൽ കിടക്കണ്ടേ? ഏതെങ്കിലും മന്ത്രിമാർ വാർഡിൽ കിടന്നിട്ടില്ലേ? പക്ഷേ, ഇവിടെ പ്രത്യേകിച്ച് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരാൾ എന്തിനാണ് തീവ്രപരിചരണ വിഭാഗത്തിൽ (ICU) പോയി കിടന്നത്? പാർട്ടിയുടെ തട്ടകമാണ്, അവിടെ ഒരു പാർട്ടി മന്ത്രിക്ക് ഐസിയു വാർഡ് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും എന്നായിരിക്കും!
പക്ഷേ, ഇത് നിയമപരമായിട്ടും ധാർമികതയുടെ അടിസ്ഥാനത്തിലും എത്ര വലിയ തെറ്റാണ്! സാധാരണ ജനങ്ങളുടെ ജീവനും ആരോഗ്യവുമൊക്കെ ഉയർത്തിപ്പിടിക്കേണ്ട ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്യുമ്പോൾ, ഇത് കോടതി വ്യവഹാരത്തിലേക്ക് പോയാൽ മന്ത്രിക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ല.
നമ്മളിൽ ആർക്കെങ്കിലും ചെറിയൊരു വേദനയുണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ ചെന്നാൽ അവസ്ഥ എന്താണ്? മുമ്പ് ആയുർവേദ ആശുപത്രിയാണെങ്കിൽ ചോദിക്കും ‘കുപ്പി കൊണ്ടുവന്നിട്ടുണ്ടോ’ എന്ന്, മുറിവെണ്ണ ഒഴിച്ചുതരാൻ! അലോപ്പതിയാണെങ്കിൽ ഒരു ബാം എഴുതിത്തന്ന് പുറത്തുപോയി വാങ്ങി തേക്കാൻ പറയും.
എന്നാൽ ഇവിടെ മന്ത്രിയായതുകൊണ്ട് ചെറിയൊരു ഉളുക്ക് വന്നാൽ പോലും നെക്ക് കോളർ ഇട്ടു കൊടുക്കണം! കാരണം വേറെയുമുണ്ട്; മന്ത്രിക്ക് നെക്ക് കോളർ ഇട്ടില്ലെങ്കിൽ ആ ഡോക്ടറോ നേഴ്സോ സെക്യൂരിറ്റി ജീവനക്കാരോ വരെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ എത്തുന്നതിന് മുൻപ് തെറിച്ചുപോകും! കാസർഗോഡ് മുതൽ പാറശാല വരെ അവർ എല്ലാ മാസവും ടിക്കറ്റെടുത്ത് സ്ഥലംമാറ്റ യാത്രായിരിക്കേണ്ടി വരും! അതുകൊണ്ട് എവിടെ വേദന വന്നാലും അവിടെ ഒരു നെക്ക് കോളർ ഇട്ടുവിടുക, കയ്യിൽ വേദന വന്നാൽ ഒരു വലിയ ക്രേപ്പ് ബാൻഡേജ് ചുറ്റിവിടുക… ഇതാണ് അന്ന് നടന്നത്!
എന്നാൽ മന്ത്രിയുടെ കൂടെയുള്ള ചില ബുദ്ധികേന്ദ്രങ്ങൾ ഇതിലെ ചാണക്യതന്ത്രം മനസ്സിലാക്കി: ‘എന്നാൽ പിന്നെ ഇതങ്ങ് മുതലാക്കാം, ഇലക്ഷൻ അടുത്തെടത്തു വരികയല്ലേ? അയ്യോ മന്ത്രിയെ അടിച്ചു കഴുത്തൊടിച്ചേ, കണ്ടില്ലേ തെളിവ്, മന്ത്രിയെ അഡ്മിറ്റ് ചെയ്തു…’ എന്നൊക്കെ വരുത്തി തീർക്കുകയായിരുന്നു! കണ്ണൂരിൽ വേറെയും രോഗികൾ ഉണ്ടായിരുന്നില്ലേ? തലശ്ശേരിയിൽ ഉൾപ്പെടെ എഫിഷ്യന്റ് ആയിട്ടുള്ള ട്രീറ്റ്മെന്റ് കിട്ടാതെ, അത്യാവശ്യമായി ഒരു ചികിത്സ കിട്ടേണ്ട ഒരു രോഗിക്ക് 24 മണിക്കൂർ ചികിത്സ നിഷേധിച്ചല്ലേ ഈ മന്ത്രി ഐസിയു കൈയടക്കിയത്?
അന്ന് ആ റെയിൽവേ ഗൺമാൻ തിരിച്ചു മൊഴി കൊടുത്തു, റെയിൽവേ ഉദ്യോഗസ്ഥർ മൊഴി കൊടുത്തു, ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരും ആ വനിതാ എസ്ഐ പോലും അന്ന് രംഗത്തുണ്ടായിരുന്നു! മന്ത്രി തങ്ങളെ ആക്രോശിക്കുന്നത് തടയാൻ നോക്കിയ വനിതാ എസ്ഐയെ അസഭ്യം പറഞ്ഞതിന്റെയൊക്കെ മൊഴികൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പാവപ്പെട്ട എസ്എംഎ (SMA) രോഗികളായ കുട്ടികളുടെ സൗജന്യ മരുന്ന് വിതരണത്തെക്കുറിച്ച് യുഡിഎഫ് സർക്കാർ തീരുമാനമെടുത്തപ്പോൾ, അതിനെപോലും രാഷ്ട്രീയമായി കുത്തിമുറിവേൽപ്പിക്കാൻ നോക്കിയ മുൻ ആരോഗ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഈ വിഷയത്തിലും മറുപടി പറയേണ്ടതുണ്ട്.
മാധ്യമപ്രവർത്തകയായിരുന്ന ഒരാൾ രാഷ്ട്രീയത്തിലെത്തിയപ്പോൾ തന്റെ കടമയും ചുമതലയും വെറും രാഷ്ട്രീയ വൈരാഗ്യത്തിന് വേണ്ടി ദുർവിനിയോഗം ചെയ്തതിന്റെ പ്രത്യാഘാതമാണിത്. തീർച്ചയായിട്ടും വലിയ രീതിയിലുള്ള മാതൃകാപരമായ ശിക്ഷ ഇവർ അർഹിക്കുന്നുണ്ട്!”
ഒന്നിനു പിറകെ ഒന്നായി ആളുകൾ അവിടെ ചാടിവീഴുകയായിരുന്നു!
അന്ന് സ്പീക്കർ എഴുന്നേറ്റു വന്ന് നടത്തിയ പ്രസംഗങ്ങളും മാധ്യമ സമ്മേളനങ്ങളും നമ്മൾ കണ്ടതാണ്. എന്തൊരു വൈകാരിക പ്രകടനമായിരുന്നു! കെഎസ്യുക്കാർ കൊലപാതകികളാണ് എന്ന് വരുത്തിത്തീർക്കാൻ എന്തൊക്കെയാണ് അവിടെ വിളിച്ചുപറഞ്ഞത്!
അതുപോലെ നമ്മുടെ മുഖ്യമന്ത്രി വരുന്നു, വലിയ സന്ദർശനങ്ങൾ നടത്തുന്നു, കാര്യങ്ങൾ അടിയന്തരമായി അന്വേഷിക്കുന്നു എന്നൊക്കെ പറഞ്ഞ് എന്തൊക്കെ പരക്കംപാച്ചിലായിരുന്നു!
കാലം വെറുതെ വിടില്ല എന്ന് പറയുന്നത് എത്ര സത്യമാണ്! അന്ന് നിങ്ങൾ ചമച്ച ആ വ്യാജക്കഥകൾ ഇതാ ഇന്നിപ്പോൾ നിങ്ങളുടെ കഴുത്തിലെ കുരുക്കായി മാറിയിരിക്കുന്നു. ഗൺമാനും, പോലീസും, മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വരെ സത്യം തുറന്നു പറഞ്ഞു കഴിഞ്ഞു.
ഇനി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? ഇനിയുമൊരു മാപ്പ് പറച്ചിലിലൂടെയോ, പാർട്ടിയുടെ ക്യാപ്സ്യൂളുകൾ കൊണ്ടോ ഈ ഹിമാലയൻ കള്ളത്തരത്തെ ന്യായീകരിക്കാൻ കഴിയുമോ?
എല്ലാവരെയും കുറച്ചു കാലത്തേക്ക് മണ്ടന്മാരാക്കാം, എന്നാൽ എല്ലാവരെയും എല്ലാകാലവും മണ്ടന്മാരാക്കാൻ കഴിയില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഇന്ന് വീണാ ജോർജ് നേരിടുന്ന ഈ വലിയ നിയമക്കുരുക്ക്.
അഭിനയത്തിന് കൊടുക്കാം ഒരു ഓസ്കാർ അവാർഡ്! പക്ഷേ, ജനങ്ങളെ വഞ്ചിച്ചതിന് കോടതി നൽകുന്ന ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ!ഒന്നാലോചിച്ചു നോക്കൂ… അധികാരം കയ്യിലുണ്ടെങ്കിൽ ആർക്കെതിരെയും തിരിയാം, എന്ത് നുണയും വിശ്വസിപ്പിക്കാം, തങ്ങളെ ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ല എന്നൊരു അഹങ്കാരമുണ്ടല്ലോ… അതാണ് ഈ നാടകത്തിന് പിന്നിലെല്ലാം നമ്മൾ കണ്ടത്.
അന്ന് ആ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ അവിടെയുണ്ടായിരുന്ന എല്ലാവർക്കും, കണ്ടുനിന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കും അന്നുതന്നെ മനസ്സിലായതാണ്. അവിടെ ഒരു പ്രശ്നവും നടന്നിട്ടില്ലെന്ന് ആ വീഡിയോ ദൃശ്യങ്ങൾ പച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ, കയ്യിലുള്ള അധികാരത്തിന്റെ ബലത്തിൽ ‘കിട്ടിയ ഒരു അവസരമല്ലേ, എന്നാൽ പിന്നെ അതൊന്ന് ഉപയോഗിച്ചേക്കാം’ എന്ന് കരുതി വീണാ ജോർജും സംഘവും ചേർന്ന് കാണിച്ചുകൂട്ടിയ കോപ്രായങ്ങളായിരുന്നു അതെല്ലാം.
തങ്ങൾ ചെയ്യുന്ന കള്ളത്തരങ്ങൾക്കൊന്നും ഒരിക്കലും കാലം കണക്കുപറയാൻ വരില്ലെന്നായിരുന്നു ഇവരുടെയൊക്കെ വിചാരം. എന്നാൽ ഇന്ന് എന്ത് സംഭവിച്ചു? അന്നേ അന്ന് കണ്ട് മനസ്സിലാക്കിയ ആ സത്യങ്ങൾ തന്നെയാണ്, ഇന്ന് തെളിവുകൾ സഹിതം ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അന്നത്തെ ആ താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി പാവപ്പെട്ടവരുടെ ജീവനും നീതിന്യായ വ്യവസ്ഥയെയും വെച്ച് കളിച്ചവർ, ഇന്ന് അതിനേക്കാൾ എത്രയോ വലിയൊരു നിയമക്കുരുക്കിലേക്കാണ് ചെന്നുപെട്ടിരിക്കുന്നത്!
അന്ന് ആടിയ ആ നാടകത്തിന്റെ ടിക്കറ്റ് നിരക്ക് ഇപ്പോൾ ഇവർ ഇരട്ടDയായി തിരികെ നൽകേണ്ടി വരുന്നുണ്ട്. അധികാരം കൊണ്ട് എന്തുമാകാം എന്ന് കരുതുന്നവർക്കുള്ള ഏറ്റവും വലിയ പ്രഹരമാണിത്. ചെയ്തുകൂട്ടിയ ഈ ജനദ്രോഹത്തിനും വ്യാജ നാടകങ്ങൾക്കും കാലം ഒടുവിൽ കണക്കു ചോദിക്കുക തന്നെ ചെയ്യുംഒരു സിനിമയുടെ ഡയറക്ടറെയും പ്രധാന നടന്മാരെയും പോലെ, അന്നത്തെ ആ നാടകത്തിന് പിന്നിൽ നിന്ന് സീനുകൾ സെറ്റ് ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് എത്ര വലുതായിരുന്നു എന്ന് ഓരോരുത്തർക്കും മനസ്സിലാകുന്ന കാര്യമാണ്.
അതുകൊണ്ട് തന്നെ, മികച്ച സംവിധാനത്തിനും അഭിനയത്തിനുമുള്ള ഓസ്കാർ അവാർഡ് പിണറായി വിജയനും വീണാ ജോർജിനും തന്നെ നൽകണം! അതിലൊരു സംശയവുമില്ല, കാരണം ആ അവാർഡ് അവർ അത്രമേൽ അർഹിക്കുന്നുണ്ട്!ഇത്രയും വലിയൊരു കള്ളക്കളി പുറത്തുവന്നിട്ടും, ഇതിനൊക്കെ ഇനിയെന്ത് ന്യായീകരണമാണ് ഇവർക്ക് പറയാനുള്ളത്? ഒരവശ്യവുമില്ലാതെ, ഒരു പോറൽ പോലും ഇല്ലാതിരുന്നിട്ടും തീവ്രപരിചരണ വിഭാഗമായ ഐസിയുവിൽ (ICU) പോയി കിടന്ന ആ വലിയ നാടകത്തിന് എന്ത് മറുപടിയാണ് പൊതുസമൂഹത്തിന് നൽകാനുള്ളത്?
കൈയിലുള്ള അധികാരത്തിന്റെ ബലത്തിൽ എന്ത് നുണയും കാട്ടിക്കൂട്ടാം, നമ്മളെ ചോദ്യം ചെയ്യാൻ ആരുമില്ല എന്ന അഹങ്കാരമായിരുന്നു ഇതിന് പിന്നിലെല്ലാം. എന്നാൽ ഇന്ന് ആ കണക്കുകളെല്ലാം കൃത്യമായി തിരികെ ചോദിക്കപ്പെടുകയാണ്.
ഇതൊക്കെ നടക്കുമ്പോൾ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഈ വിഷയത്തിൽ എന്ത് പ്രതികരിക്കും? അധികാരവും സംവിധാനങ്ങളും ദുർവിനിയോഗം ചെയ്ത ആ പഴയ കളികൾക്ക് എതിരെ അദ്ദേഹം എന്ത് കർശന നടപടിയാണ് സ്വീകരിക്കുക? അതൊക്കെ നമുക്ക് കണ്ടുതന്നെ അറിയാം!
