ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ പുട്ടിനെ പരസ്യമായി അവഗണിച്ചി രിക്കുക ആണ് ചൈന അതെ ചൈനയുടെ തനി നിറം വീണ്ടും പുറത്ത് വന്നിരിക്കുകയാണ്!
അടുത്ത സഖ്യം, സൗഹൃദം എന്നൊക്കെ പുറത്ത് പറയുമ്പോഴും, വേദിയിലും സന്ദർഭത്തിലും വരുമ്പോൾ ചൈനയുടെ യഥാർത്ഥ മുഖം മാറുന്നതാണ് നമ്മൾ കാണുന്നത്.
അപ്പോൾ റിപ്പോർട്ടുകൾ സുജിപ്പിക്കുന്നത് ഇങ്ങനെ ആണ്
കഴിഞ്ഞ ഷെൻഷെൻ വിമാനത്താവളത്തിൽ നിന്നാണ്. ട്രംപ് എത്തിയപ്പോൾ ഷി ചിൻപിങ് നേരിട്ട് വിമാനത്താവളത്തിൽ പോയി സ്വീകരിച്ചു. അധികാരമേറ്റ ശേഷം ആദ്യമായാണ് ഇങ്ങനെയൊരു വരവേൽപ്പ്. പക്ഷേ മണിക്കൂറുകൾക്ക് മുൻപ് എത്തിയ, എപ്പോഴും അടുത്ത സുഹൃത്തെന്ന് പറയുന്ന പുട്ടിനെ സ്വീകരിക്കാൻ ഷി പോയില്ല.
പിന്നെയാണ് ഗ്രൂപ്പ് ഫോട്ടോയിലെ രംഗം. ട്രംപിനോട് പുട്ടിൻ ഊഷ്മളമായി ഹസ്തദാനം ചെയ്ത് അടുത്ത് നിൽക്കാൻ ശ്രമിച്ചപ്പോൾ, ഷി ചിൻപിങ് ഇടപെട്ടു. പുട്ടിനെ മാറ്റിനിർത്തി, ഭാര്യ പെങ് ലിയുവാനെ ട്രംപിനും ഷിക്കും ഇടയിൽ നിർത്തി. പുട്ടിൻ ഒറ്റപ്പെട്ടു, ഷി പുട്ടിന് പുറംതിരിഞ്ഞു നിന്ന് ട്രംപുമായി സംസാരിച്ചു.
ലോകത്തെ മൂന്ന് വൻശക്തികളിൽ ഒന്നാണ് റഷ്യ എന്ന് തെളിയിക്കാൻ വന്ന പുട്ടിന് ഇത് വലിയ നാണക്കേടായി മാറി എന്നാണ് പലരും പറയുന്നത്. ചൈന എവിടെ പോയാലും ഇങ്ങനെയാണ്—സ്വയം പൊങ്ങി നിൽക്കണം, തങ്ങളാണ് വലിയ ആളെന്ന് കാണിക്കണം. എന്നാൽ ഒരു കാര്യം ഓർക്കണം: ഫോട്ടോയിലെ സ്ഥാനം നോക്കിയല്ല ലോകരാഷ്ട്രീയത്തിൽ കരുത്ത് അളക്കുന്നത്. ചൈനയ്ക്ക് എത്ര സാമ്പത്തിക വളർച്ചയുണ്ടെന്ന് പറഞ്ഞാലും, സൈനിക-ആണവ കരുത്തിന്റെ കാര്യത്തിൽ റഷ്യയുടെ ഏഴയലത്ത് എത്താൻ ചൈനയ്ക്ക് സാധിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് റഷ്യ. സകല ഉപരോധങ്ങളും നേരിട്ടിട്ടും പുട്ടിന്റെ റഷ്യ തകർന്നില്ല. അതുകൊണ്ടാണ് ത്രികക്ഷി ചർച്ചയിൽ പുട്ടിനെ ഒഴിവാക്കാൻ ഷിക്കും ട്രംപിനും കഴിയാതെ പോയത്!സാമ്പത്തിക വളർച്ചയുടെ കാര്യം പറഞ്ഞ് വലിയ ആളാകാൻ ശ്രമിക്കുന്ന ചൈനയ്ക്ക്, സൈനിക കരുത്തിന്റെ കാര്യത്തിലും ആണവായുധ ശേഖരത്തിന്റെ കാര്യത്തിലും റഷ്യയുടെ ഏഴയലത്ത് എത്താൻ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് റഷ്യ. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും, ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിൽക്കാൻ പുട്ടിന്റെ നേതൃത്വത്തിലുള്ള റഷ്യയ്ക്ക് സാധിച്ചു. അതുകൊണ്ടാണ്, ചൈന എത്രയൊക്കെ അവഗണിക്കാൻ ശ്രമിച്ചാലും, ഷെൻഷെനിലെ കൈലിൻ വില്ലയിൽ നടന്ന ചരിത്രപരമായ ത്രികക്ഷി ചർച്ചയിൽ പുട്ടിനെ ഒഴിവാക്കാൻ ഷി ചിൻപിങ്ങിനോ ട്രംപിനോ കഴിയാതെ പോയത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലായാലും, ഊർജ്ജ സുരക്ഷയുടെ കാര്യത്തിലായാലും, ആണവായുധ നിയന്ത്രണത്തിന്റെ കാര്യത്തിലായാലും പുട്ടിൻ ഇല്ലാതെ ഒരു ചർച്ചയും പൂർണ്ണമാകില്ല.
ഇനി അമേരിക്കയുടെ കളി നോക്കൂ! സ്വന്തം സഖ്യകക്ഷികളായ യൂറോപ്പിനെയും കാനഡയെയും പൂർണ്ണമായും അവഗണിച്ചാണ് ട്രംപ് ചൈനയുമായും റഷ്യയുമായും ചർച്ചയ്ക്ക് ഇരുന്നത്. ഇന്നലെ വരെ ചൈനയ്ക്ക് മേൽ കടുത്ത വ്യാപാര തീരുവകൾ ചുമത്തിയ ട്രംപ്, ഇന്ന് ഷെൻഷെനിൽ എത്തി ചൈനയെ അപമാനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നു! എന്തുകൊണ്ട്? കാരണം, ചൈനയുടെ കയറ്റുമതിയെയും ഒരു ട്രില്യൺ ഡോളർ കടന്ന വ്യാപാര മിച്ചത്തെയും തകർക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
മറുവശത്ത്, യുക്രെയ്ൻ, ഇറാൻ, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ ഈ ചർച്ചകളിൽ നിർണ്ണായക കരാറുകളൊന്നും ഉണ്ടായില്ല. ആണവായുധങ്ങൾ കുറയ്ക്കണം, ഇറാന് ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ല എന്നൊക്കെ ട്രംപ് പറയുമ്പോൾ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക, ഊർജ്ജ സുരക്ഷ, പ്രാദേശിക തർക്കങ്ങൾ എന്നിവയാണ് പുട്ടിൻ മുന്നോട്ടുവെക്കുന്നത്. സ്വതന്ത്ര വ്യാപാരത്തെക്കുറിച്ചാണ് ഷി സംസാരിക്കുന്നത്.
പക്ഷേ ഈ അവസരവാദ രാഷ്ട്രീയത്തിനിടയിൽ ഒരു കാര്യം വ്യക്തമാണ്: എക്കാലത്തും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കരുത്ത് തെളിയിക്കുകയും ചെയ്യുന്ന റഷ്യ തന്നെയാണ് എന്തുകൊണ്ടും ബെറ്റർ! അതിൽ യാതൊരു സംശയവുമില്ല. കാരണം യുക്രെയ്ൻ ആയാലും, ഊർജ്ജ സുരക്ഷ ആയാലും, ആണവ സമവാക്യങ്ങൾ ആയാലും പുട്ടിൻ ഇല്ലാതെ അവിടെ ഒന്നും നടക്കില്ല.”
ഇവിടെയാണ് ഏറ്റവും രസകരമായ ചോദ്യം വരുന്നത്. ഷെൻഷെനിലെ ആ വേദിയിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഒന്ന് ചിന്തിച്ചു നോക്കൂ!
ആ കൂട്ടത്തിൽ മോദി ഉണ്ടായിരുന്നെങ്കിൽ ചൈനയുടെയും അമേരിക്കയുടെയും സമവാക്യങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറുമായിരുന്നു! അത്രത്തോളം ബന്ധവും സ്വാധീനവുമാണ് മോദിക്കും ഇന്ത്യയ്ക്കുമുള്ളത്. റഷ്യയും ഇന്ത്യയും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ആഴത്തിലുള്ള സൗഹൃദമാണ്. ഏത് വേദിയിലും പുട്ടിൻ ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്തുനിർത്തുന്ന നേതാവാണ് മോദി. അതുപോലെ തന്നെയാണ് ട്രംപുമായുള്ള ബന്ധവും.
ആഗോള വെല്ലുവിളികള്‍ നേരിടാന്‍ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഷി ചിന്‍പിങ് ആവശ്യപ്പെട്ടു. ലോകത്തിന് മുന്നില്‍ മാതൃകയാകാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തര്‍ക്കങ്ങളും ഊര്‍ജ്ജ സുരക്ഷയും ചര്‍ച്ച ചെയ്യണമെന്ന് പുട്ടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മൂന്ന് രാജ്യങ്ങള്‍ക്കും പൊതുവായ താല്പര്യങ്ങളുണ്ടെന്നും പുട്ടിന് കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വേദിയാണിതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളിലേക്ക് ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടയേണ്ടത് അനിവാര്യമാണ്. ഇറാനെ ഒരു കാരണവശാലും ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയുക്രെയ്ന്, ഇറാന്, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ചര്‍ച്ചകളില്‍ നിര്‍ണ്ണായക കരാറുകള്‍ ഉണ്ടായില്ല. എങ്കിലും, മൂന്ന് വന്‍ശക്തികള്‍ ഒന്നിക്കുന്നത് തങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ചെറിയ രാജ്യങ്ങള്‍ക്കുണ്ട്. യൂറോപ്യന്‍ സഖ്യകക്ഷികളെയും കാനഡയെയും അവഗണിച്ചുകൊണ്ട് ട്രംപ് എതിരാളികളുമായി ചര്‍ച്ച നടത്തുന്നതിലും വിമര്‍ശനം ഉയരുന്നുണ്ട്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നല്കി. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ട്രംപ് ഗൗരവമായി ശ്രമിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. എന്നാല്‍ വ്യാഴാഴ്ച ഇത്തരമൊരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല
മോദി ആ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ, ചൈനയുടെ ഈ ‘മെയിൻ’ ഷോ ഓഫുകൾ ഒന്നും വിലപ്പോകുമായിരുന്നില്ല. ട്രംപും പുട്ടിനും മോദിക്കൊപ്പം നിൽക്കുമ്പോൾ, ചൈനയ്ക്ക് സ്വയം മാറിനിൽക്കേണ്ടി വരുമായിരുന്നു! ഏഷ്യയിൽ ചൈനയുടെ ഏകപക്ഷീയമായ മേധാവിത്വത്തെ വെല്ലുവിളിക്കാൻ കഴിയുന്ന ശക്തി ഇന്ത്യയും മോദിയുമാണ് എന്നത് ചൈനയെ എപ്പോഴും അലോസരപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ സാന്നിധ്യം ഏത് വേദിയെയും മാറ്റിമറിക്കുന്നത്.”
സുഹൃത്തുക്കളെ, ഷെൻഷെൻ ഉച്ചകോടിയിലെ ദൃശ്യങ്ങൾ കണ്ട് റഷ്യ തകർന്നെന്നോ, ചൈന ലോകം ഭരിക്കുകയാണെന്നോ കരുതുന്നത് വിഡ്ഢിത്തമാണ്. ഫോട്ടോയിലെ സ്ഥാനവും വിമാനത്താവളത്തിലെ സ്വീകരണവും കൊണ്ട് അളക്കാവുന്നതല്ല റഷ്യയുടെയും പുട്ടിന്റെയും യഥാർത്ഥ പവർ. റഷ്യയുടെ ഏഴയലത്ത് പോലും വരാൻ ചൈനയ്ക്ക് യോഗ്യതയില്ല എന്നതാണ് യാഥാർത്ഥ്യം. അവസരവാദ നീക്കങ്ങളേക്കാൾ കരുത്തുറ്റ നിലപാടുകളുള്ള റഷ്യ തന്നെയാണ് ഇവിടെ ബെറ്റർ.
ഒപ്പം, ലോകരാഷ്ട്രീയത്തിൽ ഇന്ത്യയും നരേന്ദ്ര മോദിയും എത്രത്തോളം നിർണ്ണായകമാണെന്നും ഈ സംഭവങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നു. ആഗോള സമവാക്യങ്ങൾ മാറിമറിയുന്ന ഈ കാലത്ത്, ഇനി വരാനിരിക്കുന്നത് വലിയ മാറ്റങ്ങളാണ്.
ആഗോള എണ്ണവിപണിയിൽ നിർണായക നീക്കവുമായി അമേരിക്ക, ചൈന, റഷ്യ. പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവർ. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത സമാധാന പ്രഖ്യാപനത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. എന്നാൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് പ്രഖ്യാപനത്തിൽ പരാമർശമില്ല.
