കാലിഫോർണിയ: ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐഫോൺ 18 പ്രോ ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് വിപ്ലവകരമായ മാറ്റങ്ങളോടെയാണ് പുതിയ ഫോൺ എത്തുന്നത്. ഉപഭോക്താക്കളെ ഈ ഫോൺ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന മൂന്ന് പ്രധാന അപ്‌ഗ്രേഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ക്യാമറയിൽ വൻ പുതുമകൾ
ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാമറ അപ്‌ഗ്രേഡുകൾക്കാണ് ഐഫോൺ 18 പ്രോ സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രധാന സെൻസറിലെ വേരിയബിൾ അപ്പേർച്ചർ ആണ് ഇതിൽ ഏറ്റവും പ്രധാനം. ഇത് ഡെപ്ത് ഓഫ് ഫീൽഡ് കൃത്യമായി അഡ്ജസ്റ്റ് ചെയ്യാൻ സഹായിക്കും. കൂടാതെ, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി കൂടുതൽ മികച്ചതാക്കാൻ വൈഡർ അപ്പേർച്ചറുള്ള ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകും. 4X, 8X സൂം ഓപ്ഷനുകൾക്കൊപ്പം ക്യാമറ കൺട്രോൾ ബട്ടണും കൂടുതൽ സൗകര്യപ്രദമായി ആപ്പിൾ റീഡിസൈൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.
