നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?.

പശ്ചിമ ബംഗാളിൽ വൻ വിജയത്തിലേക്കുള്ള ഒരുക്കത്തിലാണ് ബിജെപി. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) അധികാരത്തിൽ നിന്ന് ബിജെപി പുറത്താക്കിയെന്ന് വേണം പറയുവാൻ. . ബംഗാൾ തെരഞ്ഞെടുപ്പിനായി തീവ്രമായി പ്രചാരണം നടത്തിയ പാർട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെയാണ് വംഗനാട്ടിൽ പ്രചരണത്തിനായിട്ടെത്തിച്ചത്.പശ്ചിമ ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷമായ 148 എന്ന സഖ്യ വളരെ എളുപ്പത്തിലാണ് ബിജെപി മറികടന്നത്. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ബിജെപി 193 സീറ്റുകളിൽ മുന്നിലാണ് അതേ സമയം തൃണമൂലിന് വെറും 93 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *