ഭാരതത്തിന്റെ മണ്ണ്… അത് നേടാൻ നോക്കുന്നവന്റെ കണ്ണ് പിഴുതെടുക്കുന്ന കാലമാണിത്! സമാധാനം പറയുന്ന നാവുകൊണ്ട് തന്നെ ആയുധം എടുക്കാനും നമുക്കറിയാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത പത്ത് വർഷങ്ങളാണ് കടന്നുപോയത്.
പക്ഷേ, ചൈനയുടെ സ്വഭാവം പഴയതുപോലെ തന്നെ. നേരിട്ട് വരാൻ പേടിയുള്ളതുകൊണ്ട് ഇപ്പോൾ ‘ഭൂപടം’ വെച്ചാണ് കളി. ഇന്ത്യയുടെ അതിർത്തിക്കടുത്ത് പുതിയ നഗരങ്ങൾ നിർമ്മിച്ചും, നമ്മുടെ സ്ഥലങ്ങൾക്ക് പുതിയ പേരിട്ടും നമ്മളെ പ്രകോപിപ്പിക്കാം എന്നാണ് ബീജിംഗിലെ ഇരിപ്പൻമാർ വിചാരിക്കുന്നത്.
ചൈന ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത് ‘അയൽക്കാരന്റെ പറമ്പ് എങ്ങനെ സ്വന്തം ഭൂപടത്തിൽ ആക്കാം’ എന്ന വിദ്യയാണ്.
അഫ്ഗാൻ അതിർത്തിയിൽ ചൈന നടത്തുന്ന ഈ പുതിയ നീക്കം വെറുമൊരു നിർമ്മാണമല്ല, ഭാരതത്തിന് നേരെയുള്ള വെല്ലുവിളിയാണ്. എന്നാൽ, ഈ പ്രകോപനങ്ങൾക്ക് മോദി സർക്കാർ നൽകുന്ന മറുപടി എന്താണ്? ചൈനീസ് ആപ്പുകളെ പൂട്ടിക്കെട്ടിയത് പോലെ, അതിർത്തിയിൽ അവരുടെ കുതന്ത്രങ്ങളെ എങ്ങനെയാണ് ഇന്ത്യ തകർക്കുന്നത്?
മോദി സർക്കാർ എങ്ങനെയാണ് നേരിട്ടത്? നമുക്ക് നോക്കാം.”
അഫ്ഗാനിസ്ഥാനിലെ വഖാൻ ഇടനാഴിക്കും പാക് അധീന കശ്മീരിനും (PoK) തൊട്ടടുത്ത് സിൻജിയാങ് മേഖലയിൽ ‘സീൻലിംഗ്’ (Xinling) എന്ന പേരിൽ പുതിയൊരു കൗണ്ടി അഥവാ ഭരണകേന്ദ്രം ചൈന സ്ഥാപിച്ചിരിക്കുന്നു. കശ്ഗർ പ്രവിശ്യയുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിലൂടെ ഈ തന്ത്രപ്രധാനമായ മേഖലയിൽ സൈനികവും ഭരണപരവുമായ പിടിമുറുക്കാനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനിടെ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ കൗണ്ടിയാണിത്. ഇത് വെറുമൊരു ഭരണപരമായ നീക്കമല്ല, മറിച്ച് ഇന്ത്യയെയും മറ്റു അയൽരാജ്യങ്ങളെയും ഇറിറ്റേറ്റ് ചെയ്യാനുള്ള ചൈനയുടെ ബോധപൂർവമായ ശ്രമമാണ്.”
ഇതദ്യമായല്ല ചൈന ഇത്തരം തറവേലകൾ കാണിക്കുന്നത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശിനെ ‘സാങ്‌നാൻ’ എന്ന് വിളിച്ച് സ്വന്തമാക്കാൻ ചൈന പലതവണ ശ്രമിച്ചിട്ടുണ്ട്. 2017-ലും 2021-ലും 2023-ലും ഏറ്റവും ഒടുവിൽ 2025 മെയ് മാസത്തിലും അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റാൻ ചൈന ശ്രമിച്ചു. ഇതിനെ ‘അപമാനകരം’ എന്നും ‘കുറ്റകരമായ ശ്രമം’ എന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. തങ്ങളുടെ ഭൂപടത്തിൽ അക്സായ് ചിന്നും അരുണാചൽ പ്രദേശും ഉൾപ്പെടുത്തി ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നത് ചൈനയുടെ സ്ഥിരം വിനോദമായി മാറിയിരിക്കുകയാണ്.”
ചൈന ഒന്ന് ഓങ്ങുമ്പോൾ പിന്നോട്ട് പോയിരുന്ന പഴയ കാലമൊക്കെ കഴിഞ്ഞു. 2020 ജൂണിൽ ഗാൽവൻ താഴ്വരയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) അക്രമത്തിന് മുതിർന്നപ്പോൾ, ഇരുട്ടിന്റെ മറവിൽ അവർ നടത്തിയ ചതിക്ക് ഭാരത സൈന്യം നൽകിയ മറുപടി ചരിത്രമാണ്. കേവലം ആയുധങ്ങൾ കൊണ്ടല്ല, കൈക്കരുത്ത് കൊണ്ട് ചൈനീസ് പട്ടാളക്കാരെ ഭാരത സൈന്യം നിലംപരിശാക്കി. ആ ഏറ്റുമുട്ടലിൽ ചൈനയ്ക്ക് നേരിട്ട ആൾനാശം അവർക്ക് ഇന്നും ഒരു പേടിസ്വപ്നമാണ്. ആഗോളതലത്തിൽ ചൈനയുടെ പ്രതിച്ഛായ തകർന്നപ്പോൾ, സ്വന്തം സൈനികരെ സംരക്ഷിക്കാൻ പോലും കഴിയാത്ത ഭരണകൂടമാണ് ബീജിംഗിലേതെന്ന് ലോകത്തിന് മനസ്സിലായി. അന്ന് നരേന്ദ്ര മോദി ലഡാക്കിലെത്തി സൈനികർക്ക് നൽകിയ ആവേശം ഭാരതം ഭീഷണികൾക്ക് വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു
വെറും പ്രസംഗങ്ങൾ കൊണ്ടല്ല മോദി സർക്കാർ ചൈനയെ നേരിടുന്നത്. അതിർത്തിയിൽ വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. അഞ്ച് വർഷം മുൻപ് വരെ ദുർഘടമായിരുന്ന പാതകൾ ഇന്ന് സൈനിക വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാവുന്ന ഹൈവേകളായി മാറി. ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ ലെയ്ൻ ടണലായ സെല ടണലും, അടൽ ടണലും സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ പണികഴിപ്പിച്ചത് ചൈനയെ ഞെട്ടിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളെ സംരക്ഷിക്കാൻ ‘വൈബ്രന്റ് വില്ലേജ്’ പദ്ധതിയും മോദി സർക്കാർ നടപ്പിലാക്കി. പണ്ട് അതിർത്തിയിലെ റോഡ് പണിതാൽ ചൈന വന്ന് തടയുമായിരുന്നു, എന്നാൽ ഇന്ന് ചൈനയുടെ കൺമുന്നിൽ വച്ചുതന്നെ ഭാരതം റെക്കോർഡ് വേഗതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു.
വിദേശകാര്യ മന്ത്രാലയം ഓരോ തവണയും നൽകിയ മറുപടി വളരെ വ്യക്തമാണ്: ‘അടിസ്ഥാനരഹിതമായ കഥകൾ മെനഞ്ഞതുകൊണ്ട് യാഥാർത്ഥ്യം മാറാൻ പോകുന്നില്ല’. അരുണാചലും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇന്ത്യ ആവർത്തിച്ചു. ചൈനയുടെ ഇത്തരം നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകി. വെറും വാക്കുകളിൽ ഒതുക്കാതെ, അതിർത്തിയിൽ വൻതോതിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചും സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചും മോദി സർക്കാർ ചൈനയെ പ്രതിരോധത്തിലാക്കി.”
തന്ത്രപരമായ നീക്കങ്ങൾക്കൊപ്പം ചൈനയെ സാമ്പത്തികമായും ഡിജിറ്റലായും ഇന്ത്യ പൂട്ടിക്കെട്ടി. ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. ചൈനീസ് ഉൽപ്പന്നങ്ങളെ ബഹിഷ്കരിച്ചും ‘ആത്മനിർഭർ ഭാരത്’ വഴി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചും ചൈനയുടെ സാമ്പത്തിക താത്പര്യങ്ങളെ ഇന്ത്യ മുറിപ്പെടുത്തി. ചൈന പാകിസ്ഥാനുമായി ചേർന്ന് നടത്തുന്ന സി.പി.ഇ.സി (CPEC) പദ്ധതി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മോദി സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചു.”
ചുരുക്കത്തിൽ, അതിർത്തിയിൽ പുതിയ കൗണ്ടികൾ പണിതും സ്ഥലങ്ങളുടെ പേര് മാറ്റിയും ഇന്ത്യയെ ഒന്ന് പേടിപ്പിക്കാം എന്നാണ് ചൈന വിചാരിക്കുന്നത്. എന്നാൽ ഭീഷണിക്ക് മുൻപിൽ വഴങ്ങുന്ന കാലം കഴിഞ്ഞു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പക്ഷേ അത് നമ്മുടെ പരമാധികാരത്തെ പണയപ്പെടുത്തിക്കൊണ്ടല്ല. അതിർത്തിയിൽ കണ്ണു വെക്കുന്നവന് കണ്ണിൽ കുത്താൻ തന്നെയാകും മോദി സർക്കാരിന്റെ തീരുമാനം. ചൈനയുടെ ഓരോ പ്രകോപനവും ഇന്ത്യയെ കൂടുതൽ ശക്തനാക്കുകയേയുള്ളൂ.”
അതുകൊണ്ട് ചൈനയുടെ അധികാരികൾ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത് 1962-ലെ ഭാരതമല്ല. ഭാരതത്തിന്റെ ഒരിഞ്ച് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത ഒരു ഭരണകൂടവും, നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരു സൈന്യവുമാണ് ഇന്ന് ഇപ്പുറത്തുള്ളത്.
ഭൂപടത്തിൽ വരകൾ മാറ്റിവരച്ചതുകൊണ്ടോ, നമ്മുടേതായ സ്ഥലങ്ങൾക്ക് ചൈനീസ് പേരിട്ടതുകൊണ്ടോ യാഥാർത്ഥ്യം മാറാൻ പോകുന്നില്ല. ഭാരതം ഇന്ന് ലോകത്തിന് മുൻപിൽ തലയുയർത്തി നിൽക്കുന്ന സാമ്പത്തിക-സൈനിക ശക്തിയാണ്.
ഈ പുതിയ ‘കൗണ്ടി’ നിർമ്മാണമായാലും ശരി, അരുണാചലിലെ പേരുമാറ്റമായാലും ശരി, അതിനെല്ലാം കൃത്യമായ സമയത്ത് കൃത്യമായ മറുപടി നല്കാൻ മോദി സർക്കാരിന് അറിയാം. ചൈനീസ് ആപ്പുകളെ പൂട്ടിയപ്പോൾ അവർക്കത് മനസ്സിലായതാണ്. ഇനി അതിർത്തിയിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് മുതിർന്നാൽ, ഗാൽവനിൽ കണ്ടതിനേക്കാൾ വലിയ പ്രഹരമായിരിക്കും അവരെ കാത്തിരിക്കുന്നത്.
