മോദിയെ താഴെയിറക്കാൻനോക്കി ഉദ്ധവിന് സംഭവിച്ചത് മറ്റൊന്ന്!

കുറച്ചു ദിവസങ്ങളായി, ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചില പ്രവചനങ്ങൾ നമ്മൾ കേൾക്കുന്നുണ്ടായിരുന്നു. ‘ഇതാ മോദി ഭരണം തീരാൻ പോകുന്നു, ബിജെപിയെ താഴെയിറക്കും, എൻഡിഎ സഖ്യത്തെ തകർക്കും’ എന്നൊക്കെ പറഞ്ഞ് വലിയ അവകാശവാദങ്ങളുമായി ചിലർ രംഗത്തിറങ്ങിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഡൽഹിയിലെ ഭരണം അട്ടിമറിക്കുമെന്നായിരുന്നു വെല്ലുവിളികൾ. എന്നാൽ… ആ ശബ്ദങ്ങളൊക്കെ ഇപ്പോൾ എവിടെപ്പോയി? എവിടെയാണ് ആ വെല്ലുവിളിക്കാർ?
അവർക്കുള്ള കൃത്യവും ശക്തവുമായ മറുപടി ഇപ്പോൾ വന്നിരിക്കുന്നത് ഡൽഹിയിൽ നിന്നല്ല, മറിച്ച് മ​​ഹാരാഷ്ര്. മണ്ണിൽ നിന്നാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന ആ അഗ്നിപർവ്വതം ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ‘ഓപ്പറേഷൻ ടൈഗർ’ വൻ വിജയമെന്ന് പ്രഖ്യാപിച്ച്, ഉദ്ധവ് താക്കറെയുടെ കോട്ടകളിൽ വീണ്ടും വിള്ളൽ വീഴ്ത്തിക്കൊണ്ട് ഏകനാഥ് ഷിൻഡെ എന്ന രാഷ്ട്രീയ ചാണക്യൻ വീണ്ടും കളം പിടിച്ചിരിക്കുന്നു. വെല്ലുവിളിച്ചവരുടെ നെഞ്ചിലേക്ക് അടിച്ചു കയറ്റിയ ഒരു മാസ്സ് ‘സിക്സർ’ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഒരൊറ്റ നീക്കം കൊണ്ട് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ബാക്കിയുണ്ടായിരുന്ന അടിത്തറ കൂടി ഇളകിപ്പോയിരിക്കുകയാണ്. എന്താണ് മഹാരാഷ്ട്രയിൽ സംഭവിച്ചത്? വെല്ലുവിളിച്ചവർക്ക് കിട്ടിയ ആ തിരിച്ചടിയുടെ ആഴമെന്താണ്? നമുക്ക് വിശദമായി പരിശോധിക്കാം.”

കാര്യങ്ങൾ വളരെ വ്യക്തമാണ്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (UBT) വിഭാഗത്തിന് ഒരിക്കലും തിരിച്ചുകയറാൻ പറ്റാത്ത വിധത്തിലുള്ള കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. പാർട്ടിക്ക് ആകെയുണ്ടായിരുന്ന 9 ലോക്സഭാ എംപിമാരിൽ 6 പേർ ഒന്നിച്ച് ഉദ്ധവ് താക്കറെയെ കൈവിട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേർന്നു കഴിഞ്ഞു.
ദിവസങ്ങളായി ഡൽഹിയിലും മുംബൈയിലും അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. തന്റെ ശക്തി തെളിയിക്കാനും എംപിമാരെ കൂടെ നിർത്താനുമായി ഉദ്ധവ് താക്കറെ കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ഒരു അടിയന്തര പാർലമെന്ററി പാർട്ടി യോഗം വിളിച്ചു. ഒൻപത് പേരിൽ എത്രപേർ വന്നു എന്നറിയാമോ? വെറും മൂന്ന് പേർ! അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജഭാവു വാജെ എന്നിവർ മാത്രം. ബാക്കി ആറുപേരും കൃത്യമായി ആ യോഗം ബഹിഷ്കരിച്ചു. അവിടെത്തന്നെ ഉദ്ധവിന്റെ പതനം ഉറപ്പായതാണ്. ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മുംബൈയിൽ വെച്ച് ആ ആറ് ‘കടുവകളും’ ഷിൻഡെയുടെ പാളയത്തിലേക്ക് ഔദ്യോഗികമായി മാർച്ച് ചെയ്തു.”

ആരൊക്കെയാണ് ഉദ്ധവ് താക്കറെയുടെ കയ്യിൽ നിന്നും കളംമാറി ഷിൻഡെയുടെയും ബിജെപിയുടെയും കരുത്ത് കൂട്ടാൻ എത്തിയ ആ ആറ് എംപിമാർ എന്ന് നമുക്ക് നോക്കാം.

  1. സഞ്ജയ് ദിന പാട്ടീൽ
  2. സഞ്ജയ് ദേശ്മുഖ്
  3. സഞ്ജയ് ജാധവ്
  4. ഭാവുസാഹിബ് വക്കോറെ
  5. നാഗേഷ് പാട്ടീൽ
  6. ഓംപ്രകാശ് രാജെ നിമ്പാൽക്കർ
    ഈ ആറുപേരും ഇപ്പോൾ ഔദ്യോഗികമായി എൻഡിഎ സഖ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതോടെ ലോക്സഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് അംഗബലം കൂടുകയും ഭരണം കൂടുതൽ സുരക്ഷിതമാവുകയും ചെയ്തു. ഡൽഹിയിൽ വന്ന് ഭരണം മാറ്റും എന്ന് വലിയ വായിൽ പ്രസംഗിച്ചവർ ഇപ്പോൾ സ്വന്തം പാർട്ടി ഓഫീസിൽ ഇരുന്ന് ജനപ്രതിനിധികളുടെ എണ്ണം കൂട്ടാൻ കാൽക്കുലേറ്ററും പിടിച്ച് ഇരിക്കുകയാണ്. നോക്കുമ്പോൾ ഒൻപതിൽ ആറും പോയി, ബാക്കി മൂന്ന്!”
    ഇവിടെയാണ് നമ്മൾ ഏകനാഥ് ഷിൻഡെ എന്ന നേതാവിന്റെ രാഷ്ട്രീയ ബുദ്ധിയെ സമ്മതിക്കേണ്ടത്. പലരും വിചാരിച്ചു 2022-ൽ 40 എംഎൽഎമാരെയും കൊണ്ട് പടിയിറങ്ങിയപ്പോൾ ഷിൻഡെയുടെ കളി തീർന്നുവെന്ന്. രാഷ്ട്രീയത്തിൽ ടൈമിംഗ് ആണ് പ്രധാനം എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. എതിരാളിക്ക് എപ്പോഴാണ് പണികൊടുക്കേണ്ടത് എന്ന് ഷിൻഡെയ്ക്ക് കൃത്യമായി അറിയാം. ഉദ്ധവ് താക്കറെ ഡൽഹിയിൽ യോഗം വിളിച്ച് പവർ കാണിക്കാൻ നോക്കിയപ്പോൾ, മുംബൈയിൽ വന്ന് ‘സിക്സർ’ അടിച്ച് കപ്പ് കൊണ്ടുപോയ ക്യാപ്റ്റനാണ് ഏകനാഥ് ഷിൻഡെ.
    ലയനത്തിന് ശേഷം ഷിൻഡെ നടത്തിയ വാർത്താ സമ്മേളനത്തിലെ വാക്കുകളിൽ ആ ആത്മവിശ്വാസം വ്യക്തമായിരുന്നു. ‘ഒരാളല്ല, ആറ് കടുവകളാണ് ഇതാ എത്തിയിരിക്കുന്നത്; അവർ ഇപ്പോൾ യഥാർത്ഥ ശിവസേന കുടുംബത്തിന്റെ ഭാഗമായി മാറി’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബാലാസാഹേബ് താക്കറെയുടെ യഥാർത്ഥ കാവി പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *