സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞുക്കൊണ്ടിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. രണ്ട് ദിവസം കൊണ്ട് പവന് 4,720 രൂപയോളം ഇടിഞ്ഞ ശേഷമാണ് ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും വർദ്ധിച്ചത്. ഇതോടെ, 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,620 രൂപയായും, ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,960 രൂപയായും ഉയർന്നു.
ഇന്നലെ ഇത് പവന് 1,06,800 രൂപയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
