കേരളത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൽ ഒരു ചരിത്ര നിമിഷമായി, മഹാമാഘ മഹോത്സവം 2026ന് തിങ്കളാഴ്ച (ജനുവരി 19) പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ ഔപചാരിക തുടക്കം കുറിച്ചു. മഹാമാഘ മഹോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു.
ധർമ്മധ്വജാരോഹണം (പതാക ഉയർത്തൽ) എന്ന പരമ്പരാഗത ചടങ്ങോടെയാണ് മഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.
ചടങ്ങിൽ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മശ്രീ മോഹൻജി, വർകിംഗ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ. സി. ദിലീപ് രാജ, അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു. വേദമന്ത്രോച്ചാരണങ്ങൾ, ജപഘോഷങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്.
മഹാമാഘ മഹോത്സവം 2026ന് തിരുനാവായയിൽ ഔപചാരിക തുടക്കം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിച്ചു
