ഇന്ത്യയ്‌ക്ക് ആരിൽ നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട് , ട്രംപിന്റെ വാദങ്ങൾ പൊളിച്ചടുക്കി റഷ്യ: ന്യൂദൽഹിയമായി കൂടുതൽ അടുപ്പം ഉറപ്പാക്കും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ പ്രഖ്യാപിച്ചതിന് ശേഷം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് മോസ്കോ പ്രസ്താവന പുറപ്പെടുവിച്ചു. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ക്രെംലിൻ ബുധനാഴ്ച പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ അവകാശവാദം നിരസിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, അസംസ്കൃത എണ്ണ വിതരണം വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞു. നേരത്തെ ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയ്‌ക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ഒരേയൊരു രാജ്യം റഷ്യയല്ലെന്നും ഒരിക്കലും അങ്ങനെയായിരുന്നിട്ടില്ലെന്നും ക്രെംലിൻ വക്താവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *