എസ് ഐ ടി വീണ്ടും ശബരിമലയിൽ പരിശോധനയ്‌ക്ക്; സംഘത്തിൽ ലീഗൽ മെട്രോളജി അസെസ്മെൻ്റ് ടീമും, 12 ന് പമ്പയിൽ അവലോകന യോഗം

ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് എസ് ഐ ടി വീണ്ടും ശബരിമലയിൽ പരിശോധന നടത്തും. ഇതിന് മുന്നോടിയായി ഈ മാസം 12 ന് പമ്പയിൽ അവലോകന യോഗം ചേരും. ലീഗൽ മെട്രോളജി അസെസ്മെൻ്റ് സംഘവും എസ് ഐ ടി സംഘത്തോടൊപ്പം ഉണ്ടായിരിക്കും. ശ്രീകോവിലിലെ എല്ലാ വശങ്ങളിലെയും സ്വർണം സംഘം പരിശോധിക്കും.നേരത്തെ വിഎസ്എസ്.സിയിൽ നടത്തിയ പരിശോധനയുടെ അന്തിമഫലത്തിൽ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികൾ മാറ്റിയോ എന്നതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. സ്വർണ്ണപ്പാളികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ അത്യാധുനിക ലാബിലേക്ക് അയക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *