ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ​ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്. തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും. ദ്വാരപാലക ശിൽപ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം കിട്ടിയിരുന്നു. കൊല്ലം വിജിലൻസ് കോടിതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. മറ്റ് രണ്ട് പേരെ നേരിട്ട് ഹാജരാക്കി. ദ്വാരപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ എസ് ബൈജുവിന് പുറത്തിറങ്ങാൻ സാധിക്കും. ഇതിനോടകം 6 പ്രതികള്‍ പുറത്തിറങ്ങി കഴിഞ്ഞു. പത്മകുമാറും കെ എസ് ബൈജുവും കട്ടിളപ്പാളി കേസിൽ ജാമ്യം നേടിയിരിക്കുകയാണ്. ദ്വാരപാലക കേസ് ഉളളത് കൊണ്ടാണ് റിമാൻഡിൽ തുടരുന്നത്

Leave a Reply

Your email address will not be published. Required fields are marked *