ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘സീൻ’ പ്രേക്ഷകർക്ക് തികഞ്ഞൊരു എൻ്റർടെയ്നർ ആയിരിക്കുമെന്ന് ഉറപ്പുനൽകി നടൻ സൂര്യ. സിനിമ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ചിത്രമായിരിക്കുമെന്നും ദുബായിൽ നടന്ന പ്രൊമോഷൻ ചടങ്ങിനിടെ സൂര്യ വ്യക്തമാക്കി. ‘കാക്ക കാക്ക’, ‘സിംഗം’ തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഒരു പാരലിലും ജിത്തു മാധവൻ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ‘ഇന്ത ഇൻബരാജ് വേറെയാണെന്നും’ താരതമ്യങ്ങൾ വേണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘രോമാഞ്ചം’, ‘ആവേശം’ തുടങ്ങിയ വൻ ബോക്സ് ഓഫീസ് വിജയങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ചിത്രത്തിൽ മലയാളി താരം നസ്ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി വലിയ ശ്രദ്ധ നേടിയിരുന്നു. തമിഴകത്തും കേരളത്തിലും ഒരേപോലെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാ ലോകം ഈ കൂട്ടുകെട്ടിനെ കാത്തിരിക്കുന്നത്.ഈ ദീപാവലി റിലീസായി നവംബർ 6-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
