തമിഴ്നാട് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റു. കേരള ഗവര്‍ണര്‍ എന്ന നിലയില്‍ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയാണിത്. തമിഴ്‌നാട് ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി മാറ്റിയതിനെ തുടര്‍ന്നാണ് ആര്‍ലേക്കര്‍ തമിഴ്നാടിന്റെയും ചുമതല ഏറ്റെടുത്തത്.ഇന്നലെ തമിഴ്നാട് ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി നിയമന ഉത്തരവ് വായിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്നാട് ഗവര്‍ണറുടെ ചുമതലകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അധിക ചുമതലയില്‍ ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റു
